Friday December 09, 2016
Latest Updates

കേരള ഹൗസ് ശിശുദിനാഘോഷവും കുട്ടികളുടെ ഗാനമേളയും നവംബര്‍ 16 ന്

കേരള ഹൗസ് ശിശുദിനാഘോഷവും കുട്ടികളുടെ ഗാനമേളയും നവംബര്‍ 16 ന്

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആദ്യമായി കുട്ടികളുടെ ക്രിക്കറ്റ് ടീമിനെ ഗ്രൗണ്ടില്‍ ഇറക്കിയ കേരളഹൌസ് അയര്‍ലണ്ടില്‍ ആദ്യമായി കുട്ടികളുടെ നേതൃത്വത്തിലുള്ള ഗാനമേളയ്ക്ക് അരങ്ങൊരുക്കുന്നു . ശിശുദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 16 ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയ്ക്കാണ് ശിശു ദിനാഘോഷ പരിപാടികള്‍ ആരംഭിക്കുന്നത്.

മംഗള സ്‌കൂള്‍ ഓഫ് മ്യൂസിക് വിദ്യാര്‍ത്ഥികളായ എവിലിന്‍ വിന്‌സെന്റ്,ബ്രിറ്റോ പെരേപ്പാടന്‍,ബ്രോണ പെരേപ്പാടന്‍, മീനു ജോര്‍ജ്, അലീന മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള മനോഹരമായ ഗാനമേളക്കാണ് കേരള ഹൗസ് ശിശുദിനാഘോഷം വേദിയാകുന്നത്. കൂടാതെ ഇതിനോടകം അയര്‍ലണ്ടിലെ വിവിധ മത്സരങ്ങളില്‍ സമ്മാനങ്ങള്‍ വാരികൂട്ടിയട്ടുള്ള കൊച്ച് മിടുക്കി ശ്രേയ സുധീറിന്റെയും എയിഞ്ചല്‍ മേരി സുനിലിന്റെയും മധുരഗാനങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ശിശുദിനാഘോഷവേദിയില്‍ ഉണ്ടായിരിക്കും.

കഴിഞ്ഞ രണ്ട് വര്‍ഷം കേരള ഹൗസ് വിജയകരമായി സംഘടിപ്പിച്ച ശിശുദിനാഘോഷം ഈ വര്‍ഷം കില്‍മന ഹാളില്‍ വെച്ച് നവംബര്‍ പതിനാറിന് വൈവിധ്യവും വ്യത്യസ്തവുമായ കലാപരിപാടികളോടെ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്
ഉച്ചക്ക് കൃത്യം രണ്ട് മണിക്ക് നൂറുകണക്കിനു കുട്ടികള്‍ നെഹ്രുതൊപ്പിയും ദേശീയപതാകയും വഹിച്ചു കൊണ്ടുള്ള ശിശുദിന പരേഡോടുകൂടി ശിശുദിനാഘോഷം ആരംഭിക്കും.

അലന്‍ സാവിയോ ജേക്കബിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സോനാ റോയ് കുഞ്ചലക്കാട്ട് സ്വാഗതം ആശംസിക്കും.

കേരളഹൌസ് കോ ഓര്‍ഡീനേറ്റര്‍ ഉദയ് നൂറനാട് ശിശുദിനാഘോഷപരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്യും.ചെയ്യും.ചെയ്യുകയും റവ.ഫാ. ജോര്‍ജ് വര്‍ഗീസ് ശിശുദിന സന്ദേശം നല്‍ക്കുകയും ചെയ്യും.തുടര്‍ന്ന് വിവിധ പ്രദേശത്തെ കുട്ടികള്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും.
സ്വോര്‍ഡ്‌സ് മുതല്‍ വിക്‌ളോ വരെയുള്ള പ്രദേശങ്ങളിലെ കുട്ടികളുടെ ഗ്രൂപ്പ് ഡാന്‍സുകളും, സിനിമാറ്റിക് ഡാന്‍സുകളും , നിരവധി ടാബ്ലോകളും പ്രച്ഛന്നവേഷവും സ്‌കിറ്റ് എന്നിവയും കലാപരിപാടിയുടെ ഭാഗമായി ഉണ്ടാകും.

 

വാര്‍ത്ത: അനൂപ് മയ്‌നൂത്ത്

Scroll To Top