Tuesday December 06, 2016
Latest Updates

കേരള ഹൗസ് എഫ്. എം റേഡിയോ : ക്രിസ്തുമസ് സ്‌പെഷ്യല്‍ പ്രോഗ്രാം ഡിസംബര്‍ 15ന്

കേരള ഹൗസ് എഫ്. എം റേഡിയോ : ക്രിസ്തുമസ് സ്‌പെഷ്യല്‍ പ്രോഗ്രാം ഡിസംബര്‍ 15ന്

ഡബ്ലിന്‍: കലാസാംസ്‌കാരിക മേഖലയിലും കായിക മേഖലയിലും തനതായ പ്രവര്‍ത്തനം കൊണ്ട് ശ്രദ്ധേയമായ കേരളഹൌസ് ലിഫ്ഫി സൗണ്ട് എഫ് എഫിന്റെ സഹകരണത്തോടെ സംപ്രേഷണം ചെയ്യുന്ന ക്രിസ്തുമസ് സ്‌പെഷ്യല്‍ പ്രോഗ്രാം ഡിസംബര്‍ 15ന് രാവിലെ 11.30 മുതല്‍ 12 വരെ സംപ്രേഷണം ചെയ്യുന്നു.

ആദ്യത്തെ അഞ്ച് മിനിറ്റ് എയിഞ്ചല്‍ മേരി സുനില്‍ വായിക്കുന്ന മലയാളം വാര്‍ത്തയും അതിനെത്തുടര്‍ന്ന് സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ഫാ . ജോബി സ്‌കറിയ നല്കു ന്ന ക്രിസ്മസ് സന്ദേശവും തുടര്‍ന്ന് ഡബ്ലിന്‍ ഇന്ത്യന്‍ ബീട്‌സിലെ ഗായകരായ ജോഷി കൊച്ചുപറമ്പില്‍, ജോയിസ് ബിനു, സാന്ദ്രാ ജോഷി എന്നിവര്‍ ആലപിക്കുന്ന ക്രിസ്തുമസ് ഗാനങ്ങളും ഉണ്ടായിരിക്കും.

ലൂക്കാന്‍, ലിഫ്ഫിവാലി, മയ്‌നൂത്, സെല്‍ബ്രിഡ്ജ്, പാമെഴ്‌സ് ടൌണ്‍ , ലെക്സ്ലിപ്,കോണ്ടല്കിന്‍, ബ്ലാഞ്ചസ്‌ടൌണ്‍ തുടങ്ങിയ ഏരിയ കവര്‍ ചെയ്യുന്ന റേഡിയോ സംപ്രേഷണം ശ്രവിക്കാന്‍ നിങ്ങളുടെ റേഡിയോ 96.4 ടൂണ്‍ ചെയ്യുക. ഈ പ്രദേശതിന് പുറത്തും ലോകമെമ്പാടും ഉള്ള ആളുകള്‍ക്ക് ംംം.ഹശളളല്യീൌിറളാ.ശല വിസിറ്റ് ചെയ്താല്‍ പ്രോഗ്രാം ശ്രവിക്കാവുന്നതാണ് .

Scroll To Top