Thursday December 08, 2016
Latest Updates

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും

കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ നേരിടും. കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ട കേരളത്തിനു ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. രാത്രി ഏഴു മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട് ലേയ്ക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം. കളി ച്ച മത്സരങ്ങളിലെല്ലാം വിജയിച്ച കൊല്‍ക്കത്ത പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്.

കളിക്കിടെ ഉണ്ടായ കയ്യാങ്കളിയെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ സിക്രൂട്ട് അഫേരാ, പരിശീലകന്‍ അന്റോണിയോ ലോപ്പസ് ഹബസ് എന്നിവരില്ലാതെയാണ് കൊല്‍ക്കത്ത ഇന്ന് ഇറങ്ങുന്നത്. സസ്‌പെന്‍ഷനെ തുടര്‍ന്ന് കഴിഞ്ഞ കളിയില്‍ പുറത്തിരുന്ന ലൂയി ഗാര്‍ഷ്യക്ക് ഇന്ന് കൊല്‍ക്കത്തക്ക് വേണ്ടി കളിക്കും.

കൊല്‍ക്കത്തയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മധ്യനിരയിലും പ്രതിരോധത്തിലും മികവ് പുലര്‍ത്തുന്നുണ്ടെങ്കിലും മികച്ച സ്‌ട്രൈക്കര്‍മാരില്ലാത്തതാണ് കേരള ടീമിന്റെ ന്യൂനത.

Scroll To Top