Wednesday December 07, 2016
Latest Updates

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ തകര്‍പ്പന്‍ ജയം

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ തകര്‍പ്പന്‍ ജയം

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനു ജയം. എഫ്.സി ഗോവയെ കേരളം എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. കേരളത്തിന് വേണ്ടി മിലാഗ്രസ് ഗോണ്‍സാല്‍വസാണ് ഗോള്‍ നേടിയത്. ഗോള്‍ രഹിതമായി അവസാനിച്ച ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ മലയാളി താരം സബീത്തിന് പകരക്കാരനായാണ് ഗോണ്‍സാല്‍വസ് ഇറങ്ങിയത്. കേരള ടീം ഉടമ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഭാര്യ അഞ്ചലിയും കളി കാണാന്‍ എത്തിയിരുന്നു.

തിങ്ങി നിറഞ്ഞ കൊച്ചി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ സച്ചിന്‍ തന്നെയായിരുന്നു ആരാധകരുടെ പ്രധാന ആകര്‍ഷണം. ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ഐ.എം വിജയന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഇന്ദ്രജിത്ത് ഉള്‍പ്പെടെയുള്ള പ്രമുഖ മലയാള താരങ്ങളും ഗ്യാലറിയിലുണ്ടായിരുന്നു. സ്‌റ്റേഡിയാത്തിലെ തിങ്ങി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി സച്ചിന്‍ തന്റെ ആത്മകഥ കൊച്ചിയില്‍ പ്രകാശനം ചെയ്തതും ആരാധകര്‍ക്ക് ആവേശകരമായി.

കാല്‍പ്പന്ത് കളി പ്രേമികള്‍ വെളുത്ത പെലെ എന്ന് വിളിക്കുന്ന ബ്രസീല്‍ ഇതിഹാസ താരവും ഗോവയുടെ കോച്ചുമായ സീക്കോയ്ക്കും കൊച്ചിയില്‍ ഏറെ ആരാധകരുണ്ടായിരുന്നു.

Scroll To Top