Friday December 09, 2016
Latest Updates

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മാച്ചും സച്ചിന്റെ ആത്മകഥ പ്രകാശനവും ഇന്ന് കൊച്ചിയില്‍

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം മാച്ചും സച്ചിന്റെ ആത്മകഥ പ്രകാശനവും ഇന്ന് കൊച്ചിയില്‍

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കൊച്ചിയില്‍ ഹോം മാച്ചിന് ഇറങ്ങും. കൊച്ചി കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഗോവയെ നേരിടും. വൈകിട്ട് ഏഴു മണിക്കാണ് മത്സരം. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ ഒരു ജയവും ഒരു സമനിലയുമാണ് കേരളത്തിന്റെ സമ്പാദ്യം. മൂന്ന് മത്സരങ്ങളില്‍ കേരളം പരാജയപ്പെട്ടു.

നാല് പോയിന്റുമായി കേരളം ഇപ്പോള്‍ ആറാം സ്ഥാനത്താണ്. ഹോം ഗ്രൌണ്ടില്‍ നടക്കുന്ന മത്സരത്തില്‍ വിജയിച്ച് തിരിച്ച വരാനാകുമെന്നാണ് കേരള താരങ്ങളുടെ പ്രതീക്ഷ. മികച്ച പ്രകടനം കാഴ്ച വയ്ക്കാനാകുമെന്നു പ്രതീക്ഷിക്കുന്നതായി കേരള ഗോളിയും മുന്‍ ഇംഗ്ലണ്ട് താരവുമായ ഡേവിഡ് ജെയിംസ് പറഞ്ഞു. കനേഡിയന്‍ താരം ഇയാന്‍ ഹ്യൂമാണ് മുന്നേറ്റ നിരയില്‍ കേരളത്തിന്റെ പ്രതീക്ഷ. മികച്ച മുന്നേറ്റം കാഴ്ച വയ്ക്കുമ്പോഴും ഗോള്‍ നേടാനാകാത്തതാണ് കേരളത്തിന്റെ പ്രതിസന്ധി.

ടീം ഉടമകളില്‍ ഒരാളായ സച്ചിന്‍ തെന്‍ഡുല്‍ക്കറും ഇന്ന് കൊച്ചിയിലെ മത്സരം കാണാനെത്തുന്നുണ്ട്. സച്ചിന്റെ ആത്മകഥയായ പ്ലെയിംഗ് ഇറ്റ് മൈ വേയുടെ തെക്കെന്ത്യയിലെ പ്രകാശന ചടങ്ങും ഇന്ന് കൊച്ചിയില്‍ നടക്കും. പുറത്തിറങ്ങുന്നന്നതിന് മുന്‍പ് തന്നെ വിവാദമായ സച്ചിന്റെ ആത്മകഥയുടെ തെക്കെന്ത്യയിലെ പ്രകാശനം ഇന്ന് മുംബൈയില്‍ നടന്നു. അമ്മയ്ക്ക് പുസ്തകത്തിന്റെ ആദ്യ പതിപ്പ് സച്ചിന്‍ കൈമാറി.

Scroll To Top