Thursday December 08, 2016
Latest Updates

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനോട് കേന്ദ്രം രാജി ആവശ്യപ്പെട്ടു

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനോട് കേന്ദ്രം രാജി ആവശ്യപ്പെട്ടു

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനോട് കേന്ദ്രം രാജി ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാര്‍ നിയമിച്ച ഗവര്‍ണര്‍മാരെ പുറത്താക്കുന്നതിന്റെ ഭാഗമായാണ് നടപടി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമിയാണ് രാജി ആവശ്യപ്പെട്ടത്. രാജസ്ഥാന്‍, ത്രിപുര, ഗുജറാത്ത്, പശ്ചിമബംഗാള്‍, മഹാരാഷ്ട്ര ഗവര്‍ണര്‍മാരോടും രാജി ആവശ്യപ്പെട്ടതായാണ് സൂചന. മലയാളി ഗവര്‍ണര്‍മാരായ കെ. ശങ്കരനാരായണന്‍, എം.കെ. നാരായണന്‍ എന്നിവര്‍ക്കും സ്ഥാനം നഷ്ടപ്പെടും.

ലോകസഭ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പാണ് യുപിഎ സര്‍ക്കാര്‍ ഷീല ദീക്ഷിതിനെ ഗവര്‍ണറായി നിയമിച്ചത്. ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കാന്‍ ഷീല ദീക്ഷിത് തീരുമാനിച്ച സമയത്താണ് ഗവര്‍ണര്‍ നിയമനം ലഭിച്ചത്.

കേരള ഗവര്‍ണറായിരുന്ന നിഖില്‍ കുമാര്‍ ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാജി വച്ച ഒഴിവിലാണ് ഷീല ദീക്ഷിതിനെ ഗവര്‍ണറായി നിയമിച്ചത്. കുറഞ്ഞ കാലമേ കേരള ഗവര്‍ണര്‍ പദവി വഹിച്ചിട്ടുള്ളൂ എങ്കിലും സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഒരു സര്‍വകലാശാല വിസിയെ പുറത്താക്കിയ ഗവര്‍ണറാണ് ഷീല ദീക്ഷിത്.

Scroll To Top