Thursday December 08, 2016
Latest Updates

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനെയും സ്ഥലംമാറ്റും

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനെയും സ്ഥലംമാറ്റും

ന്യൂഡല്‍ഹി: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനെ സ്ഥലം മാറ്റിയേക്കും. മിസോറാമിലേക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കര നാരായണന്‍ രാജിവച്ച ഒഴിവില്‍ ഷീല ദീക്ഷിതിനെ മിസോറാമില്‍ നിയമിക്കുമെന്നാണ് സൂചന. സ്ഥലം മാറ്റത്തിനുള്ള ഉത്തരവ് ഉടന്‍ രാഷ്ട്രപതി ഭവന്‍ പുറത്തിറക്കും. നേരത്തെ കേന്ദ്രസര്‍ക്കാര്‍ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഷീല ദീക്ഷിതും ശങ്കരനാരായണനും ഉള്‍പ്പെടെയുള്ളവര്‍ രാജി വയ്ക്കാന്‍ വിസമ്മതിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് ശങ്കരനാരായണനെ സ്ഥലം മാറ്റിയത്. നേരത്തെ സ്ഥലം മാറ്റപ്പെട്ട മലയാളി ഗവര്‍ണര്‍ വക്കം പുരുഷോത്തമനും രാജിവച്ചിരുന്നു. സ്ഥലം മാട്ടപ്പെട്ടാല്‍ വക്കത്തിന്റെയും ശങ്കര നാരായണന്റെയും മാതൃക പിന്തുടര്‍ന്ന് ഷീല ദീക്ഷിതും രാജി വച്ചേക്കുമെന്നാണ് സൂചന. ഇതോടെ യുപിഎ നിയമിച്ച എല്ലാ ഗവര്‍ണര്‍മാറും പുറത്താകും.

Scroll To Top