Saturday December 03, 2016
Latest Updates

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനെതിരെ ബിജെപി സമരത്തിന്

കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനെതിരെ ബിജെപി സമരത്തിന്

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ഷീല ദീക്ഷിതിനെതിരെ ബിജെപി സമരത്തിന്. തിരുവനന്തപുരത്ത് ചേര്‍ന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം. ഷീല ദീഷിതിനെ ബഹിഷ്‌ക്കരിക്കാനും രാജ്ഭവന്‍ മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്താനുമാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്.

യുപിഎ നിയമിച്ച ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിയണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടും കേരള ഗവര്‍ണര്‍ ഷീല ദീക്ഷിത് ഉള്‍പ്പെടെയുള്ള ചില ഗവര്‍ണര്‍മാര്‍ സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ്. ഇതേതുടര്‍ന്നാണ് ബിജെപി സമരരംഗത്തേക്ക് ഇറങ്ങാന്‍ തീരുമാനിച്ചത്. ഷീലാ ദീക്ഷിത് ഒഴിയണമെന്നാവശ്യപ്പെട്ട് ജൂലൈ 3ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. തുടര്‍ന്ന് ജൂലൈ 7 ന് ഗവര്‍ണര്‍ക്കെതിരെ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും.

കോമണ്‍വെല്‍ത്ത് അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപി ഷീല ദീക്ഷിതിനെതിരെ സമരം തുടങ്ങാന്‍ ആലോചിക്കുന്നത്. മഹാരാഷ്ട്ര ഗവര്‍ണര്‍ കെ ശങ്കരനാരായണനും ബംഗാള്‍ ഗവര്‍ണര്‍ എംകെ നാരായണനും രാജി ആവശ്യം നിരസിച്ചിരിക്കുകയാണ്.

Scroll To Top