Sunday December 11, 2016
Latest Updates

കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനം ഇന്ന്; കെഎം മാണിയുടെ മുഖ്യമന്ത്രി പദവി ചര്‍ച്ചയാകും

കേരള കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനം ഇന്ന്; കെഎം മാണിയുടെ മുഖ്യമന്ത്രി പദവി ചര്‍ച്ചയാകും

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ സുവര്‍ണ ജൂബിലി സമ്മേളനം ഇന്ന് കോട്ടയത്ത് നടക്കും. പാര്‍ട്ടി ചെയര്‍മാന്‍ കെഎം മാണിയുടെ മുഖ്യമന്ത്രി പദവി സംബന്ധിച്ച് വീണ്ടും സമ്മര്‍ദ്ദം ശക്തമാക്കണമെന്ന ആവശ്യം സുവര്‍ണ ജൂബിലി സമ്മേളനത്തില്‍ ഉയര്‍ന്നേക്കും. മുതിര്‍ന്ന നേതാവി കെഎംമാണിക്ക് മുഖ്യമന്ത്രിയാകാന്‍ ഇടതുമുന്നണിയില്‍ പോകുന്നതിനും ഒരു വിഭാഗം നേതാക്കള്‍ അനുകൂലമാണ്. മാണിയെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് സിപിഎം നേതാക്കള്‍ പ്രത്യക്ഷമായും പരോക്ഷമായും പ്രസ്താവനകള്‍ ഇറക്കുന്നതും ഇതിന്റെ പശ്ചാത്തലത്തിലാണ്.

അതേസമയം മാണിയും കൂട്ടരും ഇടതുമുന്നണിയിലേക്ക് വരുന്നതിനെ സിപിഐ എതിര്‍ക്കുമെന്നാണ് സൂചന. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണം കെഎം മാണിയാണെന്ന് പന്ന്യന്‍ പ്രസ്താവിച്ചത് സിപിഐയുടെ എതിര്‍പ്പിന്റെ സൂചനയാണ്. സിപിഐയുടെ എതിര്‍പ്പ് അവഗണിച്ച് മാണിയെ ഇടതുമുന്നണിയില്‍ കൊണ്ടുവരുന്നത് സിപിഎമ്മിനും പ്രതിസന്ധിയാകും.

Scroll To Top