Saturday December 03, 2016
Latest Updates

കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി യോഗം ഇന്ന്; രണ്ട് സീറ്റ് നിലപാടിന് അന്തിമ തീരുമാനമാകും

കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാര സമിതി യോഗം ഇന്ന്; രണ്ട് സീറ്റ് നിലപാടിന് അന്തിമ തീരുമാനമാകും

കോട്ടയം: യു ഡി എഫില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ ആരംഭിച്ചതോടെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു നിലപാടുകള്‍ക്ക് അന്തിമ തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസ് എം ഇന്ന് ഉന്നതാധികാര സമിതി യോഗം ചേരും. ഇന്ന് രാത്രി എട്ടിനു പാര്‍ട്ടി ഓഫിസിലാണു യോഗം. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതു മുതല്‍ യു ഡി എഫ് നേരിടുന്ന സീറ്റ് വിഭജന പ്രശ്‌നം ഇന്ന് കേരള കോണ്‍ഗ്രസ് യോഗം അവസാനിക്കുന്നതോടെ കൂടുതല്‍ സങ്കീര്‍ണമായേക്കും.

കേരള കോണ്‍ഗ്രസിന് (എം) ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റിനുള്ള അര്‍ഹതയുണ്ടെന്നും അക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നും മന്ത്രി കെ.എം. മാണി ഇന്നലെ സൂചിപ്പിച്ചിരുന്നു. സീറ്റു ചോദിക്കേണ്ട വേദികളില്‍, ചോദിക്കേണ്ട സമയത്തു ചോദിക്കും. രണ്ടാമത്തെ സീറ്റ് എവിടെയാണു വേണ്ടതെന്ന് യുഡിഎഫ് വേദിയില്‍ പറയുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞിരുന്നു. പ്രസ്തുത നിലപാടില്‍ പാര്‍ട്ടി ഉറച്ചു നില്‍ക്കകുന്ന പക്ഷം കോണ്‍ഗ്രസും യു ഡി എഫും ത്രിശങ്കുവിലാവും. മുസ്ലിംലീഗും അധിക സീറ്റ് ആവശ്യപ്പെടുമെന്ന വാര്‍ത്തകള്‍ക്കിടൊണ് മാണിയുടെ ഈ ഉറച്ച നിലപാട്.
രണ്ടു സീറ്റുവേണമെന്ന നിലപാടില്‍ അയവില്ലെന്നു പറയുന്‌പോഴും രണ്ടാമത്തെ സീറ്റ് ഏതെന്നു പരസ്യമായി വെളിപ്പെടുത്താന്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയും നേതൃത്വവും ഇതുവരെ തയാറായിട്ടില്ല. ഇടുക്കി സീറ്റാണു പാര്‍ട്ടിയുടെ മനസ്സിലുള്ളതെന്നാണ് സൂചന.തിരഞ്ഞെടുപ്പിലേക്കു പോകുന്ന ഈ സമയത്തു കോണ്‍ഗ്രസുമായി പരസ്യമായ ഏറ്റുമുട്ടല്‍ ഒഴിവാക്കണമെന്ന കര്‍ശന നിര്‍ദേശം മാണി പാ!ര്‍ട്ടി നേതൃത്വത്തിന് കൊടുത്തിട്ടുണ്ടെങ്കിലും ഇന്നത്തെ പാര്‍ട്ടി യോഗ തീരുമാനം വരുന്നതോടെ പരസ്യപ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തെത്തുമെന്നാണ് സൂചന.

Scroll To Top