Monday December 05, 2016
Latest Updates

കേരള കായികലോകത്തെ വീണ്ടും അപമാനിച്ചു :രഞ്ജിത്ത് മഹേശ്വരിയേയും തഴഞ്ഞു

കേരള കായികലോകത്തെ വീണ്ടും അപമാനിച്ചു :രഞ്ജിത്ത് മഹേശ്വരിയേയും തഴഞ്ഞു

ഡല്‍ഹി: കേരള കായികലോകത്തെ വീണ്ടും അപമാനിച്ചിരിക്കുകയാണ് കേന്ദ്രം. അവാര്‍ഡ് പ്രഖ്യാപനങ്ങളില്‍ പല തീരുമാനങ്ങളും വിവാദം ഉണ്ടാക്കിയിരുന്നു. ആദ്യം അത് ടോം ജോസഫിന് അര്‍ജുന നിഷേധിച്ചു കൊണ്ട് പട്ടിക പുറപ്പെടുവിച്ചപ്പോള്‍ ആയിരുന്നു. പിന്നീട് കെ പി തോമസ്‌ മാഷിനു ദ്രോണാചാര്യ നല്‍കുന്നതിനെ എതിര്‍ത്തുകൊണ്ടും പരാമര്‍ശങ്ങള്‍ വന്നു. ഇപ്പോള്‍, അവാര്‍ഡ് ദാന ചടങ്ങുകള്‍ നടക്കുന്നതിനു മണിക്കൂറുകള്‍ മുന്പ് രഞ്ജിത്ത് മഹേശ്വരിയും ബലിയാടാക്കപ്പെടുകയാണ്.

ടോം ജോസഫിന്റെ പിന്നാലെ രഞ്ജിത്ത് മഹേശ്വരിയും അപമാനിക്കപ്പെട്ടു. ഉത്തേജകമരുന്ന് ഉപയോഗിച്ചു എന്ന ആരോപണം ഉന്നയിച്ച് രഞ്ജിത്ത് മഹേശ്വരിയുടെ അര്‍ജുന അവാര്‍ഡ് റദ്ദാക്കി. കേരള കായിക രംഗത്തിനു ഇതിലൂടെ വീണ്ടും തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

ഉത്തേജക മരുന്ന്‍ ഉപയോഗിച്ചു എന്നതാണ് രഞ്ജിത്ത് മഹേശ്വരിക്ക് എതിരായി ബോര്‍ഡ് അംഗങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുന്ന തെറ്റ്. ഇന്ന് വൈകുന്നേരം നടത്തുന്ന ചടങ്ങില്‍ അവാര്‍ഡ് നല്‍കും എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് രാഷ്ട്രപതി ഭവനില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കേണ്ട എന്ന അറിയിപ് ‘സായ്’ എത്തിക്കുകയായിരുന്നു.

തന്നോട് കാണിച്ചത് സഹിക്കാന്‍ വയ്യാത്ത കാര്യമാണെന്ന് രഞ്ജിത്ത് മഹേശ്വരി പ്രതികരിച്ചു. മുംബൈയിലെയും ഡല്‍ഹിയിലെയും ബലാത്സംഗകേസുകളിലെ പ്രതികള്‍ക്ക് കൊടുക്കണ്ടതിനേക്കാള്‍ വലിയ ശിക്ഷയാണെന്നും രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.

2008ല്‍ നടന്ന നാഷണല്‍ ഓപ്പണ്‍ അത്ലറ്റിക്സ് മീറ്റിനിടെ ആണ് ഉത്തേജക മരുന്ന് ഉപയോഗിച്ചു എന്ന വിവാദം തലപൊക്കിയത്. അന്ന് രഞ്ജിത്ത് മഹേശ്വരിയെ മൂന്നു മാസം സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ഇതിനു ഔദ്യോഗികമായ രേഖകള്‍ ഒന്നും തന്നെ ഇല്ല.

2010 ല്‍ അര്‍ജുന അവാര്‍ഡ്‌ നിര്‍ണയ നിയമത്തില്‍ വന്ന ഭേദഗതി അനുസരിച്ച്‌ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ക്കോ ഉത്തേജകമരുന്ന്‌ പരിശോധനയില്‍ പരാജയപ്പെട്ടവര്‍ക്കോ അവാര്‍ഡ്‌ നല്‍കാനാവില്ല. ഇതനുസരിച്ചാണ്‌ രഞ്‌ജിത്‌ മഹേശ്വരിയെ അവാര്‍ഡ്‌ പട്ടികയില്‍ നിന്ന്‌ നീക്കിയത്.

എന്നാല്‍ സാധാരണ ഗതിയില്‍ അവാര്‍ഡിന്‌ ശുപാര്‍ശ ചെയ്യുമ്പോള്‍ തന്നെ ഇത്തരം കാര്യങ്ങളെ കുറിച്ച്‌ അന്വേഷിക്കേണ്ടതാണ്‌. ഇത് അവസാന നിമിഷമാണ്‌ വിവാദം തിരിച്ചടിയായത്‌. ത​ന്റെ കായികജീവിതം തകര്‍ക്കാനുള്ള ഗൂഡശ്രമമാണെന്ന് രഞ്ജിത് മഹേശ്വരി പ്രതികരിച്ചു. നാടും വീടും ഉപേക്ഷിച്ച് രാജ്യത്തിന് വേണ്ടി അധ്വാനിച്ചതിനു നല്‍കിയ സമ്മാനം എന്നാണ് രഞ്ജിത്ത് അവഗണനയെ വിശേഷിപ്പിച്ചത്.

Scroll To Top