Monday December 05, 2016
Latest Updates

കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ഇന്നസെന്റും ജോയിസും ദൈവനാമത്തില്‍

കേരള എംപിമാര്‍ സത്യപ്രതിജ്ഞ ചെയ്തു; ഇന്നസെന്റും ജോയിസും ദൈവനാമത്തില്‍

ന്യൂഡല്‍ഹി: കേരളത്തില്‍ നിന്നുള്ള ഇരുപത് ലോക്‌സഭാംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. പതിമൂന്ന് പേര്‍ ഇംഗ്ലീഷില്‍ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ അഞ്ച് പേര്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ഒരാള്‍ മാത്രം ഹിന്ദിയിലാണ് സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷാണ് ഹിന്ദിയില്‍ സത്യപ്രതിജ്ഞ ചെയ്തത്.

സിപിഎം എംപിമാരായ പി കരുണാകരന്‍, പികെ ശ്രീമതി, എ സമ്പത്ത്, തുടങ്ങിയവരും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഎം അംഗങ്ങളും സിപിഐ അംഗങ്ങളും ദൃഢപ്രതിജ്ഞയാണ് ചെയ്തത്. candidates

സിപിഎം സ്വതന്ത്രനായി വിജയിച്ച ചലച്ചിത്ര താരം ഇന്നസെന്റ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.കന്നിക്കാരനായി സഭയില്‍ എത്തിയതിന്റെ പരിഭ്രമം ഇന്നച്ചന്റെ മുഖത്ത് ഉണ്ടായിരുന്നു. ഇന്നസെന്റും മലയാളത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇടുക്കിയില്‍ നിന്ന് ഇടത് സ്വതന്ത്രനായി വിജയിച്ച ജോയിസ് ജോര്‍ജും ദൈവനാമാത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. ldf

ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പതിനാറാം ലോക്‌സഭയിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞ ആരംഭിച്ചത്.ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സോണിയ ഗാന്ധി, എല്‍കെ അദ്വാനി തുടങ്ങിയ പ്രമുഖ നേതാക്കള്‍ സത്യപ്രതിജ്ഞ ചെയ്തു. നാളെ ലോകസഭ സ്പീക്കറെ തെരഞ്ഞെടുക്കും. തുടര്‍ന്ന് തിങ്കളാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി നയപ്രഖ്യാപന പ്രസംഗം നടത്തും.

Scroll To Top