Sunday December 04, 2016
Latest Updates

കേരളാ ഹൗസ് സമ്മര്‍ ക്യാമ്പ് ജൂലൈ 5,6 തിയതികളില്‍ കോര്‍ക്കില്‍

കേരളാ ഹൗസ് സമ്മര്‍ ക്യാമ്പ് ജൂലൈ 5,6 തിയതികളില്‍ കോര്‍ക്കില്‍

ഡബ്ലിന്‍: കേരളാഹൌസ് ഒരുക്കുന്ന സമ്മര്‍ ക്യാമ്പ് ജൂലൈ അഞ്ച്,ആറ് തീയതികളില്‍ കോര്‍ക്കില്‍ നടക്കും. ഈ വര്‍ഷം നാട്ടില്‍ അവധിക്കു പോകാന്‍ സാധിക്കാത്തവര്‍ ഉള്‍പ്പെടെ 35 കുടുംബങ്ങള്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

രണ്ടു വീഡിയോ കോച്ച് ബസുകളിലായി ജൂലൈ അഞ്ചിന് രാവിലെ എട്ട് മണിക്ക് ഡബ്ലിനില്‍ നിന്നും പുറപ്പെടുന്ന സംഘം പതിനൊന്നിന് കോര്‍ക്കില്‍എത്തും. തുടര്‍ന്ന് കോര്‍ക്കിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം വൈകുന്നേരം ആറു മുതല്‍ രാത്രി പന്ത്രണ്ടു മണി വരെ സെന്റ് ഫിന്‍ബാര്‍സ് ഫുട്ട്‌ബോള്‍ ക്ലബ്ബില്‍ കേരളാഹൌസ് ഒരുക്കുന്ന ക്യാമ്പില്‍ പങ്കെടുക്കും.

‘കേരളാ ഹൗസ് കഴിഞ്ഞ നാല് വര്‍ഷങ്ങളിലൂടെ’യെന്ന വിഷയം അധികരിച്ച് കോ ഓര്‍ഡിനേറ്റര്‍ വിപിന്‍ ചന്ദ് പ്രമേയം അവതരിപ്പിക്കും. അംഗങ്ങളുടെ ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന മാര്‍ഗ്ഗ രേഖയ്ക്ക് രൂപം നല്‍ക്കും. തുടര്‍ന്ന് കുടുംബാങ്ങള്‍ക്കായി വിവിധ വിനോദ പരിപാടികള്‍ അരങ്ങേറും. പിറ്റേന്ന് വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം രാത്രി എട്ടിന് ഡബ്ലിനില്‍ മടങ്ങിയെത്തും. 

ടൂര്‍ കോ ഓര്‍ഡിനേറ്റേഴ്‌സായി വിപിന്‍ ചന്ദ്, കിസാന്‍ തോമസ്, എന്നിവരെയും ക്യാമ്പ് ഡയറക്ട്‌ടേഴ്‌സായി ഉദയ് നൂറനാട്, ബിനു ഡാനിയേല്‍ എന്നിവരെയും തിരഞ്ഞെടുത്തു.

Scroll To Top