Tuesday December 06, 2016
Latest Updates

കേരളാ ഹൗസ് കാര്‍ണിവല്‍ വേദിയെ അത്ഭുതപൂരിതമാക്കാന്‍ മാജിക്ക് ഷോയും 

കേരളാ ഹൗസ് കാര്‍ണിവല്‍ വേദിയെ അത്ഭുതപൂരിതമാക്കാന്‍ മാജിക്ക് ഷോയും 

ഡബ്ലിന്‍: മുന്‍ വര്‍ഷങ്ങളില്‍ കേരളഹൗസ് വന്‍ വിജയമായി നടത്തിയ കേരള ഹൗസ് കാര്‍ണിവലില്‍ ഇത്തവണ കുട്ടികള്‍ക്ക് ഉത്സാഹം നല്‍കുവാന്‍ അയര്‍ലണ്ടിലെ പ്രശസ്ത മജീഷ്യനായ പോള്‍ വെനെട്ടിയെത്തുന്നു. 

കാണികളെ ആകാംഷയുടെയും അത്ഭുതത്തിന്റെയും മുള്‍മുനയില്‍ നിര്‍ത്തി ഒരു മണിക്കൂര്‍ നേരം നീണ്ടുനില്‍ക്കുന്ന മാജിക്ക് ഷോ കാര്‍ണിവല്‍ വേദിയെ അത്ഭുതാനുഭൂതികളിലേയ്ക്ക് നയിക്കും. രാവിലെ 11 മണിക്കും 3 മണിക്കും 5 മണിക്കും ആയി മൂന്ന് ഷോകള്‍ ആണ് നടത്തപ്പെടുന്നത്. അയര്‍ലണ്ടിലെ മലയാളികള്‍ ഒരു മാമാങ്കം പോലെ ആഘോഷിക്കുന്ന കേരള ഹൗസ് കാര്‍ണിവലിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി കേരളഹൗസ് ഭാരവാഹികള്‍ അറിയിച്ചു.

Scroll To Top