Saturday December 03, 2016
Latest Updates

കേരളാ ഹൗസ്  കാര്‍ണിവലിന് ദീപം തെളിഞ്ഞു,ഇന്ന് ഡബ്ലിന് മഹോത്സവം 

കേരളാ ഹൗസ്  കാര്‍ണിവലിന് ദീപം തെളിഞ്ഞു,ഇന്ന്  ഡബ്ലിന് മഹോത്സവം 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മലയാളികള്‍ക്ക് ഒരുമയുടെ സംഘഗീതമൊരുക്കി കേരളാ ഹൗസ് ഒരുക്കുന്ന കാര്‍ണിവലിന് ദീപം തെളിഞ്ഞു.ഇന്ന് (ശനിയാഴ്ച്ച)രാവിലെ 8  മണി മുതല്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വൈവിധ്യ പൂര്‍ണ്ണമായ പരിപാടികളാണ് ലൂക്കന്‍ വില്ലേജിലെ യൂത്ത് സെന്ററില്‍ സംഘടിപ്പിക്കുന്നത്.

ഇന്നലെ വൈകിട്ട് ബാലിയോവന്‍ കമ്യൂണിറ്റി സെന്ററില്‍ കാര്‍ണിവല്‍ ദീപം തെളിയ്ക്കാനെത്തിയത് അയര്‍ലണ്ടിലെ പ്രവാസി മലയാളികളുടെ ഇരുപതോളം മാതാപിതാക്കളായിരുന്നു.അയര്‍ലണ്ടിലെ മുഴുവന്‍ പ്രവാസികളുടെയും മാതാപിതാക്കള്‍ക്കുള്ള സ്‌നേഹാദരവുകള്‍ അര്‍പ്പിക്കുന്ന വേദി കൂടിയായി കൂടിയായി ദീപം തെളിയ്ക്കല്‍ പരിപാടികള്‍.

മലയാളിത്തനിമയുടെ അനുഗ്രഹവും ആശീര്‍വാദവും അര്‍പ്പിച്ചു കൊണ്ട് മാതാപിതാക്കള്‍ തെളിച്ചു നല്കിയ നറുതിരികള്‍ അയര്‍ലണ്ടിലെ പുതുതലമുറയുടെ പ്രതിനിധികളായി കലാപ്രതിഭകളായ ദിയ ലിംഗ്വിന്‍സ്റ്റാര്‍,സപ്ത രാമന്‍ നമ്പൂതിരി,ശ്രേയാ സുധീര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

ഡബ്ലിനിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമാണ് കേരളാ ഹൗസ് കാര്‍ണിവല്‍ വേദി.ഉല്‍ത്സവച്ഛായ തുളുമ്പുന്ന അരങ്ങുകള്‍ ഇവിടെ ഒരുക്കപ്പെടുന്നുണ്ട്.ഏതു പ്രായത്തില്‍ പെട്ടവര്‍ക്കുമുള്ള വിവിധങ്ങളായ പ്രോഗ്രാമുകള്‍ തയാറായിട്ടുണ്ട്.കാര്‍ണിവല്‍ കൂടാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് സര്‍വീസ് ചെക്കപ്പ് നിര്‍ദേശങ്ങള്‍ സൗജന്യമായി നേടാനുള്ള അവസരം ഒരുക്കുന്ന ഡബ്ലിന്‍ കാര്‍ എക്‌സ്‌പേര്‍ട്ടിന്റെ സേവനം മുതല്‍ അയര്‍ലണ്ടിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനസായാഹ്നം വരെ കാര്‍ണിവല്‍ വേദിയെ വൈവിധ്യമാര്‍ന്നതാക്കും.കലയുടെ വര്‍ണ്ണചാര്‍ത്തും കായികവിനോദങ്ങളും ,മത്സര വേദികളുടെ ആഹ്ലാദാരവങ്ങളും ഒക്കെ ചേര്‍ന്ന് ഐറിഷ് മലയാളികള്‍ക്ക് ഉത്സവദിനമാവുകയാണ് ശനിയാഴ്ച്ച.കാര്‍ണിവലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേരളാ ഹൌസ് ഭാരവാഹികള്‍ അറിയിച്ചു 

കാര്‍ണിവല്‍ സമയക്രമം

രാവിലെ 8 മണി : ഉദ്ഘാടനം 

കുതിരസവാരി :രാവിലെ 11 മുതല്‍ വൈകിട്ട് 6 മണി വരെ 

മയിലാഞ്ചിയും ഫേസ് പെയിന്റിംഗും :രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ  ഫ്രീ കാര്‍ ചെക്കപ്പ് ക്യാമ്പ് :(ഡബ്ലിന്‍ കാര്‍ എക്‌സ്‌പെര്‍ട്ട് ):രാവിലെ 9 മുതല്‍ വൈകിട്ട് 8 മണി വരെ 

അരവിന്ദ് Vs ഡബ്ലിന്‍ചാരിറ്റി ചെസ് മീറ്റ് :രാവിലെ 10 മുതല്‍ വൈകിട്ട് വരെ ആര്‍ട്‌സ് കോര്‍ണര്‍ (ഷിബു ഷെറിന്‍ നയിക്കുന്നു ):10 മണി മുതല്‍ 11 മണി വരെ 

ആര്‍ട്‌സ് കോര്‍ണര്‍ (അജിത് കേശവന്‍ നയിക്കുന്നു ):12 മണി മുതല്‍ 1 മണി വരെ 

മാജിക് ഷോ: രാവിലെ 11, വൈകിട്ട് 4 മണി (2 ഷോ ) കുട്ടികളുടെ സൗഹൃദ ചെസ്സ് മല്‍സരം: 12.30 മുതല്‍ 3 മണി വരെ 

പാചക മല്‍സരം: 12 മുതല്‍ 12.30 വരെ

ഡാര്‍ട്ട് മത്സരം :ഉച്ചയ്ക്ക് 1 മുതല്‍ 6 മണി വരെ 

പെനല്‍റ്റി ഷോട്ട് മത്സരം :ഉച്ചയ്ക്ക് 1 മുതല്‍ 6 മണി വരെ 

ആര്‍ട്‌സ് കോര്‍ണര്‍ (ബിനു കെ പി നയിക്കുന്നു ):4 മണി മുതല്‍ 5 മണി വരെ 

വടംവലി മത്സരം :വൈകിട്ട് 4 മുതല്‍ 6 മണി വരെ കുട്ടികളുടെ ക്രിക്കറ്റ് മത്സരം :വൈകിട്ട് 4 മുതല്‍ 6 മണി വരെ 

ഗാനമേള :വൈകിട്ട് 4 മുതല്‍ 8 മണിവരെ 

ക്രിക്കറ്റ് ഫൈനല്‍ മത്സരം : 6 മണി മുതല്‍ 7.30 വരെ  സമ്മാനദാനം :8 മണി deepam 3deepam 1 deepam 4 deepam 5

Scroll To Top