Saturday December 10, 2016
Latest Updates

കേരളാ ഹൗസ് കാര്‍ണിവലിന് തുടക്കമായി ,വടംവലി ,ക്രിക്കറ്റ് ഫൈനല്‍ മത്സരം ഉച്ചകഴിഞ്ഞ് 

കേരളാ ഹൗസ് കാര്‍ണിവലിന് തുടക്കമായി ,വടംവലി ,ക്രിക്കറ്റ് ഫൈനല്‍ മത്സരം ഉച്ചകഴിഞ്ഞ് 

ഡബ്ലിന്‍:ഡബ്ലിനിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമമായ കേരളാ ഹൗസ് കാര്‍ണിവലിന് ഇന്ന് രാവിലെ 8 മണിയ്ക്ക് ആരംഭിച്ചു . അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേര്‍ ഒരു ദിവസം മുഴുവന്‍ നീണ്ടു നില്ക്കുന്ന കാര്‍ണിവലില്‍ പങ്കുചേരാനായി ലൂക്കന്‍ വില്ലേജിലെ യൂത്ത് സെന്ററില്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

ണ്ടു ഗ്രൗണ്ടുകളിലായി രാവിലെ തന്നെ ക്രിക്കറ്റ് മത്സരം ആരംഭിച്ചു.കേരളാ ഹൌസിന്റെതടക്കം എട്ടോളം സ്റ്റാളുകള്‍ കാര്‍ണിവല്‍ ഗ്രൗണ്ടില്‍ ക്രമീകരിച്ചിട്ടുണ്ട്

ഉല്‍ത്സവച്ഛായ തുളുമ്പുന്ന അരങ്ങുകള്‍ ഇവിടെ ഒരുക്കപ്പെടുന്നുണ്ട്.ഏതു പ്രായത്തില്‍ പെട്ടവര്‍ക്കുമുള്ള വിവിധങ്ങളായ പ്രോഗ്രാമുകള്‍ തയാറായിട്ടുണ്ട്.കാര്‍ണിവല്‍ കൂടാന്‍ എത്തുന്നവരുടെ വാഹനങ്ങള്‍ക്ക് സര്‍വീസ് ചെക്കപ്പ് നിര്‍ദേശങ്ങള്‍ സൗജന്യമായി നേടാനുള്ള അവസരം ഒരുക്കുന്ന ഡബ്ലിന്‍ കാര്‍ എക്‌സ്‌പേര്‍ട്ടിന്റെ സേവനം മുതല്‍ അയര്‍ലണ്ടിലെ പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനസായാഹ്നം വരെ കാര്‍ണിവല്‍ വേദിയെ വൈവിധ്യമാര്‍ന്നതാക്കും.കലയുടെ വര്‍ണ്ണചാര്‍ത്തും കായികവിനോദങ്ങളും ,മത്സര വേദികളുടെ ആഹ്ലാദാരവങ്ങളും ഒക്കെ ചേര്‍ന്ന് ഐറിഷ് മലയാളികള്‍ക്ക് ഉത്സവദിനമാവുകയാണ് ശനിയാഴ്ച്ച.

കാര്‍ണിവല്‍ സമയക്രമം

രാവിലെ 8 മണി : ഉദ്ഘാടനം 

കുതിരസവാരി :രാവിലെ 11 മുതല്‍ വൈകിട്ട് 6 മണി വരെ 

മയിലാഞ്ചിയും ഫേസ് പെയിന്റിംഗും :രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെ

ഫ്രീ കാര്‍ ചെക്കപ്പ് ക്യാമ്പ് :(ഡബ്ലിന്‍ കാര്‍ എക്‌സ്‌പെര്‍ട്ട് ):രാവിലെ 9 മുതല്‍ വൈകിട്ട് 8 മണി വരെ 

അരവിന്ദ് Vs ഡബ്ലിന്‍ ചാരിറ്റി ചെസ് മീറ്റ് :രാവിലെ 10 മുതല്‍ വൈകിട്ട് വരെ 

ആര്‍ട്‌സ് കോര്‍ണര്‍ (ഷിബു ഷെറിന്‍ നയിക്കുന്നു ):10 മണി മുതല്‍ 11 മണി വരെ 

ആര്‍ട്‌സ് കോര്‍ണര്‍ (അജിത് കേശവന്‍ നയിക്കുന്നു ):12 മണി മുതല്‍ 1 മണി വരെ 

മാജിക് ഷോ: രാവിലെ 11, വൈകിട്ട് 4 മണി (2 ഷോ ) 

കുട്ടികളുടെ സൗഹൃദ ചെസ്സ് മല്‍സരം: 12.30 മുതല്‍ 3 മണി വരെ 

പാചക മല്‍സരം: 12 മുതല്‍ 12.30 വരെ

ഡാര്‍ട്ട് മത്സരം :ഉച്ചയ്ക്ക് 1 മുതല്‍ 6 മണി വരെ 

പെനല്‍റ്റി ഷോട്ട് മത്സരം :ഉച്ചയ്ക്ക് 1 മുതല്‍ 6 മണി വരെ 

ആര്‍ട്‌സ് കോര്‍ണര്‍ (ബിനു കെ പി നയിക്കുന്നു ):4 മണി മുതല്‍ 5 മണി വരെ 

വടംവലി മത്സരം :വൈകിട്ട് 4 മുതല്‍ 6 മണി വരെ 

കുട്ടികളുടെ ക്രിക്കറ്റ് മത്സരം :വൈകിട്ട് 4 മുതല്‍ 6 മണി വരെ 

ഗാനമേള :വൈകിട്ട് 4 മുതല്‍ 8 മണിവരെ 

ഐറിഷ് മലയാളി ഓസ്‌കാര്‍ ട്രാവല്‍സ് ഇലക്ഷന്‍ പ്രവചന മത്സര സമ്മാന ദാനം :6 മണി 

ക്രിക്കറ്റ് ഫൈനല്‍ മത്സരം : 6 മണി മുതല്‍ 7.30 വരെ 

സമ്മാനദാനം :8 മണി

Scroll To Top