Sunday December 04, 2016
Latest Updates

കേരളാ ഹൗസ് ഓള്‍ അയര്‍ലണ്ട് ചെസ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് ലൂക്കനില്‍

കേരളാ ഹൗസ് ഓള്‍ അയര്‍ലണ്ട് ചെസ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് ലൂക്കനില്‍

ഡബ്ലിന്‍ : കുശാഗ്രബുദ്ധിയും ഏകാഗ്രതയും ഓര്‍മശക്തിയും മാറ്റുരച്ച് അയര്‍ലണ്ടിലെ ചതുരംഗപ്പട ഇന്ന് ലൂക്കനില്‍ അണിനിരക്കും.കേരളഹൗസ് ഏല്ലാ വര്‍ഷവും കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഓള്‍ അയര്‍ലണ്ട് ചെസ് ചാമ്പ്യന്‍ഷിപ്പ് കേരളപ്പിറവി ദിനമായ ഇന്ന് വൈകുന്നേരം 3 മുതല്‍ കേരളഹൗസ് ആസ്ഥാനമായ ലൂക്കനിലെ ബാലിയോവന്‍ കമ്മ്യുണിറ്റി സെന്ററില്‍ നടത്തപ്പെടും.

പ്രായപരിധിയുടെ അടിസ്ഥാനത്തില്‍16 വയസിന് താഴെ, 12 വയസിന് താഴെ,8 വയസിന് താഴെ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ നടത്തപ്പെടുക.

രാജ്യാന്തര ചെസ് മത്സരങ്ങളിലെ ടൈമര്‍ ഉപയോഗിച്ചുള്ള മത്സരങ്ങള്‍ പരിചയപ്പെടാനുള്ള അവസരം ഇത്തവണത്തെ ചെസ് ചാമ്പ്യന്‍ഷിപ്പിലൂടെ മത്സരാര്‍ത്ഥികള്‍ക്ക് ലഭിക്കും.ലോകചെസ് ഒളിമ്പ്യാഡില്‍ അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത പൂര്‍ണ്ണിമ ജയദേവ് പ്രധാന അതിഥിയായി പങ്കെടുക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ബിനു ഡാനിയേല്‍ 0894052681
ബിപിന്‍ ചന്ദ് 0899492321
റോയ് കുഞ്ചലക്കാട്ട് 0892319427

Scroll To Top