Thursday December 08, 2016
Latest Updates

കേരളാ കോണ്‍ഗ്രസ് ,മുന്നണി വിടാനുള്ള സാഹചര്യം ഒരുക്കുന്നു ,ഇനി ഇടുക്കിയില്‍ ജയിക്കാന്‍ പി ടി തോമസ് ഒരിക്കല്‍ കൂടി ജനിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

കേരളാ കോണ്‍ഗ്രസ് ,മുന്നണി വിടാനുള്ള സാഹചര്യം ഒരുക്കുന്നു ,ഇനി ഇടുക്കിയില്‍ ജയിക്കാന്‍ പി ടി തോമസ് ഒരിക്കല്‍ കൂടി ജനിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ്

തൊടുപുഴ: കേരളാ കോണ്‍ഗ്രസ് ഇടഞ്ഞു തന്നെ.കെ.എം മാണിയും ,പി സി ജോര്‍ജും മുന്നണിയ്ക്ക് ആശ്വാസകരമായ പ്രസ്താവനകളുമായി രംഗത്ത് വന്നെങ്കിലും കേരളാ കോണ്‍ഗ്രസിന് അര്‍ഹമായ പരിഗണന കിട്ടിയില്ലെങ്കില്‍ മുന്നണി വിടുക തന്നെചെയ്യണമെന്ന അഭിപ്രായമാണ് കൂടുതല്‍ നേതാക്കള്‍ക്കുമുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും ,ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ ഇടയാനുള്ള ഒരു തന്ത്രമാണ് അതെന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.കെ.എം മാണിയും ,പി ജെ ജോസഫും അടങ്ങുന്ന കേരളാ കോണ്‍ഗ്രസ് നേതൃത്വവുമായ് ഇടതുമുന്നണി നേതാക്കള്‍ ,ദൂതന്മാര്‍ മുഖേനെ ചര്‍ച്ചകള്‍ നടത്തുന്നതായും പറയപ്പെടുന്നു.

അതേസമയം ഇടുക്കിയില്‍ സൗഹൃദമത്സത്തിന്റെ സാധ്യതയുണ്ടെന്ന ആന്റണി രാജുവിന്റെ പ്രസ്താവന തള്ളാതെ ഫ്രാന്‍സിസ് ജോര്‍ജ് ഇന്ന് രംഗത്തെത്തി . അത്തരത്തിലുള്ളൊരു അനിവാര്യത വരികയാണെങ്കില്‍ ആലോചിക്കാമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

സൗഹൃദമത്സരം തെറ്റല്ലെന്നും ആന്റണി രാജു പറഞ്ഞതില്‍ തെറ്റൊന്നുമില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പത്രസമേമളനത്തില്‍ പറഞ്ഞു. പി സി ജോര്‍ജിന് എന്തും പറയാം. അത് കാര്യമാക്കുന്നില്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. ഇടുക്കി സീറ്റ് ഫ്രാന്‍സിസ് ജോര്‍ജ് ചോദിക്കുന്നത് അധാര്‍മികമാണ് എന്ന് ഒരാഴ്ച മുമ്പ് ഒരു പ്രസംഗത്തില്‍ പി സി ജോര്‍ജ് പറഞ്ഞത് ഇന്ന് രാവിലെ പുറത്തുവന്നിരുന്നു.

ഇടുക്കിയില്‍ ഇനി ജയിക്കണമെങ്കില്‍ പി റ്റി തോമസ് ഒരു ജന്മം കൂടി ജയിക്കേണ്ടി വരുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് അഭിപ്രായപെട്ടു.
ഇന്നലെയാണ് ഇടുക്കിയില്‍ സൗഹൃദമത്സരത്തിന്റെ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് ആന്റണി രാജു പറഞ്ഞത്. എന്നാല്‍ ഇത് തള്ളിക്കൊണ്ട് കെ എം മാണിയും പി ജെ ജോസഫും രംഗത്തുവന്നിരുന്നു. ഇക്കാര്യം ഇടുക്കിയിലെ കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം പിയായ പി ടി തോമസും തള്ളിയിരുന്നു.

Scroll To Top