Saturday December 10, 2016
Latest Updates

കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് വരണമെന്ന് വി എസ് അച്ചുതാനന്ദന്‍

കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണിയിലേക്ക് വരണമെന്ന് വി എസ് അച്ചുതാനന്ദന്‍

പാലക്കാട്: കേരളാ കോണ്‍ഗ്രസിന് വി എസ് അച്ചുതാനന്ദന്റെ സ്‌നേഹ വാത്സല്യം. കേരള കോണ്‍ഗ്രസിനെ ഇടതു പക്ഷ മുന്നണിയിലേയ്ക്ക് വി എസ് ക്ഷണിച്ചു.. കേരള കോണ്‍ഗ്രസ് സ്വാഭാവികമായും അന്തസുള്ള പാര്‍ട്ടിയാണെന്ന അഭിപ്രായവും അദ്ദേഹം പ്രകടിപ്പിച്ചു.

അവഗണന സഹിച്ചു യൂ ഡി എഫില്‍ ചടഞ്ഞുകൂടാനാണ് അവരുടെ ഭാവമെങ്കില്‍ നമ്മളെന്തു ചെയ്യും? അവഗണനയ്‌ക്കെതിരേ അവര്‍ എഴുന്നെല്‍ക്കണമെന്നും , എഴുന്നേല്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും പാലക്കാട്ട് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവേ വി എസ് പറഞ്ഞു

Scroll To Top