Tuesday December 06, 2016
Latest Updates

കേരളഹൗസ് ലിഫി സൗണ്‍ട് എഫ്. എം റേഡിയോ പ്രോഗ്രാം ഇന്ന്

കേരളഹൗസ് ലിഫി സൗണ്‍ട് എഫ്. എം റേഡിയോ  പ്രോഗ്രാം ഇന്ന്

ഡബ്ലിന്‍: കലാസാംസ്‌കാരിക മേഖലയിലും കായിക മേഖലയിലും തനതായ പ്രവര്‍ത്തനശൈലിയാല്‍ ശ്രദ്ധേയമായ കേരളഹൗസ് ലിഫി സൗണ്‍ട് എഫ് എമിന്റെ സഹകരണത്തോടെ സംപ്രേഷണം ചെയ്യുന്ന റേഡിയോ പ്രോഗ്രാം ഇന്ന്  (നവംബര്‍ 17ന് )രാവിലെ 11.30 മുതല്‍ 12 മണി വരെ സംപ്രേഷണം ചെയ്യുന്നു .

ഇത്തവണ സോള്‍ ബീറ്റ്‌സിനെ അനുഗ്രഹീത ഗായകര്‍ ആലപിക്കുന്ന മനോഹര ഗാനങ്ങളാണ് എഫ്. എം റേഡിയോയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ തുടക്കത്തില്‍ അഞ്ച് മിനിട്ട് അഞ്ജു ഉദയ് അവതരിപ്പിക്കുന്ന മലയാളം വാര്‍ത്തയും അതിനെ തുടര്‍ന്ന് സോള്‍ ബീറ്റ്‌സിലെ ഗായകരായ ബിനു വര്‍ഗീസ്,ജാക്ക്‌സണ്‍ സന്തോഷ്,ജാസ്മിന്‍ പ്രമോദ്, ഷീനു കോശി,നിഖില്‍ അബ്രാഹം എന്നിവര്‍ ആലപിക്കുന്ന ഗാനങ്ങളും ശ്രവിക്കുവാനുള്ള അവസരവും ഉണ്‍ടായിരിക്കും.

ലൂക്കാന്‍, ലിഫ്ഫിവാലി, മയ്‌നൂത്, സെല്‍ബ്രിഡ്ജ്, പര്‍മെര്‍സ്ടൗന്‍, ലെക്സ്ലിപ്,കോണ്‍ടല്കിന്‍ തുടങ്ങിയ ഏരിയ കവര്‍ ചെയ്യുന്ന റേഡിയോ സംപ്രേഷണം ശ്രവിക്കാന്‍ നിങ്ങളുടെ റേഡിയോ 96.4 ടൂണ്‍ ചെയ്താല്‍ മതിയാകും.

Scroll To Top