Saturday December 10, 2016
Latest Updates

കേരളപ്പിറവി ദിനം ;ഡബ്ലിനിലെ ആഘോഷങ്ങള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതൃത്വം നല്‍കും

കേരളപ്പിറവി ദിനം ;ഡബ്ലിനിലെ ആഘോഷങ്ങള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതൃത്വം നല്‍കും

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നാളെ കേരളപ്പിറവി ദിനം ആഘോഷിക്കും.

ലൂക്കന്‍ റിസോഴ്‌സ് സെന്റ്റരില്‍ നാളെ (നവംബര്‍ 1 )വൈകിട്ട് 8 മണി മുതല്‍ 10 മണി വരെയാണ് പരിപാടികള്‍ .
മലയാളത്തനിമയില്‍ നിരവധി പരിപാടികള്‍ ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ടെന്ന് ചെയര്‍മാന്‍ ബിജു ഇടക്കുന്നത്ത് , പ്രസിഡണ്ട് ദീപു ശ്രീധര്‍ ,സെക്രട്ടറി പുലിക്കുന്നേല്‍ , ട്രഷറര്‍ തോമസ് മാത്യു കോട്ടയം എന്നിവര്‍ അറിയിച്ചു.

ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, യൂറോപ് റീജിയന്‍ സെക്രട്ടറി മജു പേക്കല്‍, യൂറോപ്പ് റീജിയന്‍ വൈസ് ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍, മുന്‍ ചെയര്‍മാന്‍ ജോണ്‍സന്‍ ചക്കാലക്കല്‍, യൂറോപ്പ് റീജിയന്‍ കോര്‍ഡിനേറ്റര്‍ അലക്‌സ് ചെമ്പിതാനം, മുന്‍ സെക്രട്ടറി റെജി കുര്യന്‍, ഷാബു കുഞ്ഞച്ചന്‍ എന്നിവര്‍ പ്രസംഗിക്കും.

വിവരങ്ങള്‍ക്ക് :

ജിജോ പീടികമല : 0870 690 444
സണ്ണി ഇളംകുളത്ത് :0872746 830like-and-share

Scroll To Top