Friday December 09, 2016
Latest Updates

കേരളപ്പിറവി ആഘോഷം :ഡബ്ലിനില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതൃത്വം നല്‍കും 

കേരളപ്പിറവി ആഘോഷം :ഡബ്ലിനില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ നേതൃത്വം നല്‍കും 

ഡബ്ലിന്‍: കേരള തനിമയും സംസ്‌കാരവും തുടികൊട്ടുന്ന നിരവധി പരിപാടികളുമായി ഡബ്ലിന്‍ നഗരവും കേരളപ്പിറവി ആഘോഷങ്ങള്‍ക്ക് ഒരുങ്ങി.

വേള്‍ഡ് മലയാളി കൌണ്‍സിലിന്റെ നേതൃത്വത്തില്‍ നവംബര്‍ ഒന്നാം തിയതി വൈകുന്നേരം 6.30 മുതല്‍ ബുഷ് റിസോഴ്‌സ് സെന്റ്ററിലാണ് കേരള പിറവി ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്.തിരുവാതിര,കേരള നടനം എന്നിവ ആഘോഷങ്ങല്‍ക്കു മാറ്റുകൂട്ടും.

ചെയര്‍മാന്‍ ബിജു ഇടക്കുന്നത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാന്‍ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജിയന്‍ ചെയര്‍മാന്‍ ഷൈബു കൊച്ചിന്‍,അസോസിയെറ്റ് സെക്രട്ടറി മജു പേയ്ക്കല്‍ പ്രസിഡണ്ട് ദീപു ശ്രീധര്‍ ,സെക്രട്ടറി മാര്‍ട്ടിന്‍ പുലികുന്നേല്‍ ട്രഷറര്‍ തോമസ് മാത്യു കോട്ടയം തുടങ്ങിയവര്‍ പ്രസംഗിക്കും.

Scroll To Top