Thursday December 08, 2016
Latest Updates

കേരളപിറവി ആഘോഷങ്ങളും കലാസന്ധ്യയും ഇന്ന്, ക്രംലിന്‍ ഒരുങ്ങി 

കേരളപിറവി ആഘോഷങ്ങളും കലാസന്ധ്യയും ഇന്ന്, ക്രംലിന്‍ ഒരുങ്ങി 

ക്രംലിന്‍ : കേരളപിറവി ആഘോഷത്തിന്റെ ഭാഗമായി DMC സംഘടിപ്പിക്കുന്ന കലാസന്ധ്യയുടെ ഒരുക്കങ്ങള്‍ പൂര്ത്തിയായി. നവംബര്‍ ഒന്നാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 ന് അയര്‍ലണ്ടില്‍ പ്രമുഖ കലാ സാംസ്‌ക്കാരിക നേതാക്കന്മാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ അസംപ്ഷന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷോണ്‍ ബാല്‍ഫെ പരിപാടികള്‍ ഉത്ഘാടനം ചെയ്യും.

അതിനുശേഷം അമൃത TV സ്റ്റാര്‍ സപ്താ രാമന്‍, ശ്രേയ സുധീര്‍,ദിയ ലിങ്ക്വിന്‍സ്ടര്‍, അലീന ഷിജി,ബ്രോണ പെരേപ്പാടന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തുന്ന കലാപരിപാടികള്‍ ക്കൊപ്പം ഗാനമേള, ഡിന്നര്‍ എന്നിവ ഉണ്ടായിരിക്കും.പരിപാടിയിലേക്ക് ഒരിക്കല്‍ കൂടി എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

0876583801
0831072792
0873159707

Scroll To Top