Saturday December 03, 2016
Latest Updates

കേരളത്തില്‍ 74.4 % പോളിംഗ്;അവകാശവാദമുന്നയിച്ച് ഇരുമുന്നണികളും

കേരളത്തില്‍ 74.4 % പോളിംഗ്;അവകാശവാദമുന്നയിച്ച് ഇരുമുന്നണികളും

vbk-poll-men_queueതിരുവനന്തപുരം: കേരളത്തിലുടനീളം കനത്ത പോളിംഗ് ശതമാനം രേഖപ്പെടുത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിംഗ് അവസാനിച്ചു.ആറ് മണിക്ക് വോട്ടിംഗ് അവസാനിച്ചപ്പോള്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം 74.4 %ശതമാനം പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു. തെക്കന്‍ ജില്ലകളില്‍ ചിലയിടത്ത് ഉച്ചതിരിഞ്ഞ് മഴപെയ്ത് വോട്ടിങ് മന്ദഗതിയിലാക്കിയിട്ടുണ്ട്. കണ്ണൂരിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തും പത്തനംതിട്ടയിലുമാണ് കുറഞ്ഞ പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

അതേ സമയം നിരവധി പോളിംഗ് സ്റ്റേഷനുകളില്‍ വൈകിട്ട് ആറു മണിക്ക് എത്തിച്ചേര്‍ന്നവരെയും വോട്ടു ചെയ്യാന്‍ അനുവദിച്ചതോടെ അവസാന പോളിംഗ് ശതമാനം ഇതിലും കൂടുതല്‍ ആകാനാണ് സാധ്യത.

തിരുവനന്തപുരത്ത് 66% ആറ്റിങ്ങലില്‍ 67% കൊല്ലത്ത് 71% ആലപ്പുഴയില്‍ 77% മാവേലിക്കരയില്‍ 68% പത്തനംതിട്ടയില്‍ 68%  ഇടുക്കിയില്‍ 69% എറണാകുളത്ത് 73% കോട്ടയത്ത് 70% തൃശൂരില്‍ 70% ചാലക്കുടിയില്‍ 74 % പാലക്കാട്ട് 73% ആലത്തൂരില്‍ 74% പൊന്നാനിയില്‍ 70% മലപ്പുറത്ത് 68% കോഴിക്കോട്ട് 76 % വയനാട്ടില്‍ 70% വടകരയില്‍ 77 % കണ്ണൂരില്‍ 78% കാസര്‍ക്കോട്ട് 75 പേരും ശതമാനം പേര്‍ വോട്ടവകാശം വിനിയോഗിച്ചുകഴിഞ്ഞു.kerala-polls-398_041311114715

യു.ഡി. എഫ് ഇത്തവണ റെക്കോഡ് ജയം നേടുമെന്ന് കേന്ദ്ര പ്രതിരോധവകുപ്പ് മന്ത്രി എ.കെ. ആന്റണി പറഞ്ഞു. സി.പി. എമ്മിന് ചെയ്യുന്ന വോട്ട് പാഴാകുമെന്നും ബി.ജെ.പി.ക്ക് ഇക്കുറി കേരളത്തില്‍ സീറ്റ് ലഭിക്കില്ലെന്നും ആന്റണി പറഞ്ഞു. യു.ഡി.എഫ് ഇക്കുറി ചരിത്രവിജയം നേടുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവകാശപ്പെട്ടു. തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും രമേശ് പറഞ്ഞു.

സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരായ വിലയിരുത്തലാകും തിരഞ്ഞെടുപ്പെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
വോട്ടിംഗ് ശതമാനം കൂടുന്നത് ഇടതുമുന്നണിയെ സഹായിക്കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ കണ്ണൂരില്‍ പറഞ്ഞു.സര്‍ക്കാരിനോടുള്ള ഏതിര്‍പ്പാണ് ഇതു സൂചിപ്പിക്കുന്നത് എന്ന് പിണറായി പറഞ്ഞു.ഭരണ മുന്നണിയ്ക്ക് ഒരൊറ്റ സീറ്റും കിട്ടില്ലെന്നും പിണറായി അഭിപ്രായപ്പെട്ടു.

Scroll To Top