Sunday December 11, 2016
Latest Updates

കേരളത്തില്‍ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കേരളത്തില്‍ സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

കൊച്ചി :കേരളത്തില്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. വേഗപ്പൂട്ട് നിര്‍ബന്ധമാക്കുന്നതു സമ്പന്ധിച്ചായിരുന്നു സമരം.

സമരം നിര്‍ത്തലാക്കിയാല്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന സര്‍ക്കാര്‍ ഉറപ്പിന്‍മേലാണ് സമരം പിന്‍വലിക്കാന്‍ ബസ് ഉടമകള്‍ തയ്യാറായത്. മണിക്കൂറുകള്‍ മാത്രം നീണ്ടു നിന്ന സമരം പൊതുജനങ്ങളെ അല്പം വലച്ചുവെങ്കിലും ഇപ്പോള്‍ ബസ്സുകള്‍ നിരത്തില്‍ ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്.

കേന്ദ്ര മന്ത്രി കെ.വി തോമസ്, എംഎല്‍എ ടി.എന്‍ പ്രതാപന്‍ എന്നിവര്‍ നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലാണ് സമരം അവസാനിപ്പിക്കാം എന്ന് സമര സമിതി തീരുമാനിച്ചത്.

ബസ്സുടമകള്‍ അനാവശ്യമായി സമരം നടത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉണ്ടായി. ഓണക്കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്തുമാണ് ഇപ്പോള്‍ ബസ്സുടമകള്‍ സമരം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചത്.

Scroll To Top