Wednesday December 07, 2016
Latest Updates

കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു,ആലപ്പുഴയില്‍ താറാവുകളെയും,കോഴികളെയും കൊന്നു കളയാന്‍ ആലോചന

കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു,ആലപ്പുഴയില്‍ താറാവുകളെയും,കോഴികളെയും കൊന്നു കളയാന്‍ ആലോചന

ആലപ്പുഴ: കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു.പുറക്കാട് പഞ്ചായത്തില്‍ താറാവുകള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ പരിശോധനാ കേന്ദ്രത്തിലേക്ക് അയച്ച സാമ്പിളില്‍ നിന്നാണ് ഈ വിവരം കണ്ടെത്തി മൃഗസംരക്ഷണ വകുപ്പ് പുറത്തുവിട്ടത്ഇതേ തുടര്‍ന്ന് മൃഗസംരക്ഷണവകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് എങ്കിലും ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് വകുപ്പ് അധികൃതര്‍ പറഞ്ഞു 

ഇതേ തുടര്‍ന്ന് രോഗം പടരാതിരിക്കാന്‍ പുറക്കാട് പഞ്ചായത്തിന് രണ്ടു കിലോ മീറ്റര്‍ പരിധിയിലുള്ള കോഴിയും താറാവും അടക്കമുള്ള മുഴുവന്‍ പക്ഷികളെയും കൊന്നു കളയാന്‍ അധികൃതര്‍ തീരുമാനമെടുക്കുന്നു എന്നാണ് പ്രാഥമിക വിവരം.പുറക്കാടിനു പുറമേ പൊങ്ങയിലും താറാവുകള്‍ ചത്തൊടുങ്ങിയിരുന്നു 

കഴിഞ്ഞ രണ്ടു ആഴ്ചയ്ക്കിടെ വ്യാപകമായി താറാവുകള്‍ ചത്തൊടുങ്ങുന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. അതേസമയം താറാവുകള്‍ ചത്തൊടുങ്ങുന്നത് പക്ഷിപ്പനി മൂലമാണെന്ന ഔദ്യോഗിക സ്ഥിരീകരണം നാളെയെ ഉണ്ടാവുകയുള്ളൂ എന്നാണു പ്രാഥമിക വിവരം.

രണ്ടാഴ്ചയ്ക്കിടെ പതിനായിരത്തിലധികം താറാവുകളാണ് കുട്ടനാട്ടില്‍ ചത്തത്. ചത്ത താറാവുകളെ കേരളത്തിലെ മൃഗസംരക്ഷണ വകുപ്പിന്റെ വിവിധ കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയെങ്കിലും മരണ കാരണം എന്താണെന്ന് വ്യക്തമായിരുന്നില്ല. 

പക്ഷിപ്പനി ആശങ്ക പല ഭാഗത്തുനിന്നുയര്‍ന്നിട്ടുണ്ടെങ്കിലും കുട്ടനാട്ടില്‍ കൂടുതലായി ചത്തത് താറാവുകള്‍ മാത്രമാണ്. പക്ഷികള്‍ കൂട്ടമായി ചത്തൊടുങ്ങുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പ് യോഗം ചേരുന്നുണ്ട്. 

Scroll To Top