Tuesday December 06, 2016
Latest Updates

കേരളത്തില്‍ പക്ഷിപ്പനി തടയാന്‍ പ്രതിരോധ മരുന്നില്ല

കേരളത്തില്‍ പക്ഷിപ്പനി തടയാന്‍ പ്രതിരോധ മരുന്നില്ല

കോട്ടയം:കേരളത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചെങ്കിലും പ്രതിരോധ പ്രവര്‍ത്തങ്ങള്‍ വൈകുമെന്ന് റിപ്പോര്‍ട്ട്. കുട്ടനാട്ടിലാണ് ഏറ്റവുമധികം പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ പ്രതിരോധ നടപടികള്‍ക്കുള്ള മരുന്നിന്റെ സ്‌റ്റോക്കില്ലാത്തതിനാല്‍ കുട്ടനാട്ടില്‍ പ്രതിരോധ നടപടികള്‍ വൈകുമെന്ന് ഉറപ്പായി. ഡോക്ടര്‍മാര്‍ക്കുള്ള പ്രതിരോധന കിറ്റും സ്‌റ്റോക്കില്ല. പ്രതിരോധ മരുന്നിന്റെ 21 സ്ട്രിപ്പുകള്‍ മാത്രമാണ് ഇതുവരെ എത്തിയത്. വിവിധ ജില്ലകളില്‍ നിന്ന് കൂടി ആവശ്യത്തിനു മരുന്ന് എത്തിയാല്‍ മാത്രമേ പ്രതിരോധ നടപടികള്‍ തുടങ്ങാനാകൂ എന്ന് ആലപ്പുഴ ഡിഎം ഒ അറിയിച്ചു.

അണുബാധയെ തുടര്‍ന്ന് 25,000 താറാവുകളാണ് കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ കുട്ടനാട്ടില്‍ ചത്തൊടുങ്ങിയത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ ഭാഗത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചക്കിടെ പതിനായിരത്തോളം താറാവുകള്‍ കോട്ടയം ജില്ലയില്‍ ചത്തതായാണ് റിപ്പോര്‍ട്ട്.

അതിനിടെ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് തലസ്ഥാനത്ത് അടിയന്തരയോഗം നടക്കും. ക്രിസ്തുമസിനു തൊട്ടുമുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചത് കര്ഷകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. എവിഎന്‍ ഇന്‍ഫ്‌ളൂവെന്‍സ എന്ന വൈറസാണ് പക്ഷിപ്പനിക്ക് കാരണം.

Scroll To Top