Friday December 09, 2016
Latest Updates

കേരളത്തില്‍ ഐ ഫോണ്‍ 6 ന്റെ ആദ്യ ഉടമയായി മമ്മൂട്ടി

കേരളത്തില്‍ ഐ ഫോണ്‍ 6 ന്റെ ആദ്യ ഉടമയായി മമ്മൂട്ടി

സൂപ്പര്‍ താരം മമ്മൂട്ടി ഐ ഫോണ്‍ 6 സ്വന്തമാക്കി. ഒക്ടോബര്‍ 17 നെ ഐ ഫോണ്‍ 6 ഇന്ത്യന്‍ വിപണിയില്‍ എത്തൂ. എന്നാല്‍ അത്രയും കാലം കാത്തിരിക്കാനൊന്നും ഗാഡ്ജറ്റ് പ്രേമിയായ മമ്മൂട്ടിയെക്കിട്ടില്ല. ലണ്ടനിലുള്ള ഒരു മലയാളി സുഹൃത്ത് വഴിയാണ് ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങുന്നതിന് മുന്‍പ് മമ്മൂട്ടി ഐ ഫോണ്‍ 6 വാങ്ങിയത്.

ഐ ഫോണ്‍ 6 ന്റെ രണ്ട് വകഭേദങ്ങളില്‍ വലുപ്പം കൂടിയ ഐ ഫോണ്‍ 6 പ്ലസാണ് മമ്മൂട്ടി സ്വന്തമാക്കിയത്. ഐ ഫോണ്‍ 5 ഇറങ്ങിയപ്പോഴും കേരളത്തില്‍ ആദ്യം അത് സ്വന്തമാക്കിയത് മമ്മൂട്ടിയായിരുന്നു. ഗൂഗിള്‍ ഗ്ലാസും വിദേശ വിപണിയില്‍ ഇറങ്ങിയപ്പോള്‍ തന്നെ മമ്മൂട്ടി സ്വന്തമാക്കി.

മമ്മൂട്ടി ഐ ഫോണ്‍ സ്വന്തമാക്കിയതിന് പിന്നാലെ മനോജ് കെ ജയനും ഐ ഫോണ്‍ 6 ഉടമയായി. മനോജ് കെ ജയനും യുകെയിലെ ഒരു സുഹൃത്ത് മുഖേനയാണ് ഐ ഫോണ്‍ 6 സ്വന്തമാക്കിയത്. ഐ ഫോണ്‍ 5. ഐ പാഡ്, ഐ പോഡ്, മാക്ക്ബുക്ക് എന്നിവയെല്ലാം വിപണിയില്‍ ഇറങ്ങിയപ്പോള്‍ തന്നെ മനോജ് സ്വന്തമാക്കിയിരുന്നു.

Scroll To Top