Saturday December 03, 2016
Latest Updates

കേരളത്തില്‍ എല്‍ ഡി എഫിന് 11 സീറ്റ് ലഭിക്കുമെന്ന് എന്‍ ഡി ടി വി

കേരളത്തില്‍ എല്‍ ഡി എഫിന് 11 സീറ്റ് ലഭിക്കുമെന്ന് എന്‍ ഡി ടി വി

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മുന്‍തൂക്കമെന്ന് എന്‍ഡി ടി വി സര്‍വേ ഫലം. എല്‍ഡിഎഫിന് 11 സീറ്റ് വരെ പ്രവചിക്കുന്ന സര്‍വേ കോണ്‍ഗ്രസിന് 9 സീറ്റ് ലഭിക്കുമെന്നാണ് പറയുന്നത്.

രാജ്യത്താകെയുള്ള ഫലം ബിജെപിക്ക് അനുകൂലമാണ് .ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സഖ്യം 239 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യം 123 സീറ്റിലൊതുങ്ങുമെന്ന് സര്‍വേ പറയുന്നു.

ഫെബ്രുവരിയില്‍ എന്‍ ഡി റ്റി വി തന്നെ പുറത്തു വിട്ട സര്‍വെ ഫലത്തില്‍ ബിജെപി സഖ്യത്തിന് 230 സീറ്റും കോണ്‍ഗ്രസ് സഖ്യത്തിന് 128 സീറ്റുമാണ് പ്രവചിച്ചിരുന്നത് .

Scroll To Top