Friday December 09, 2016
Latest Updates

മദ്യപരെ കണ്ടെത്താന്‍ ഇനി പോലീസ് ഊതിക്കില്ല; ഒരു ലോഹ്യം പറച്ചിലില്‍ മദ്യപര്‍ കുടുങ്ങും

മദ്യപരെ കണ്ടെത്താന്‍ ഇനി പോലീസ് ഊതിക്കില്ല; ഒരു ലോഹ്യം പറച്ചിലില്‍ മദ്യപര്‍ കുടുങ്ങും

തിരുവന്തപുരം: കേരളത്തില്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടിക്കാന്‍ പോലീസ് ഊതിക്കല്‍ നിര്‍ത്തുന്നു. വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഊതിക്കുന്നതിന് പകരം മദ്യപാനികളെ കണ്ടെത്താന്‍ പുതിയ ഉപകരണം മോട്ടോര്‍ വാഹന വകുപ്പ് അവതരിപ്പിച്ചു. എല്‍ക്കോമീറ്റര്‍ എന്ന ഈ ഉപകരണത്തില്‍ ഇനി ഊതേണ്ട കാര്യമില്ല. ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കുന്നവരുമായി എന്തെങ്കിലും ലോഹ്യം പറഞ്ഞാല്‍ മതി.

സാരത്തിനിടെ ഈ ഉപകരണം മദ്യപരെ തിരിച്ചറിയുകയും പിഴ അടിച്ച് കയ്യില്‍ തരുകയും ചെയ്യും. ചുരുക്കം പറഞ്ഞാല്‍, എവിടെ പോകുന്നു, കൂടെയുള്ളത് ആരൊക്കെ തുടങ്ങിയ ഒന്നോ രണ്ടു ചോദ്യങ്ങളിലൂടെ പോലീസുകാര്‍ക്ക് മദ്യപരെ കണ്ടെത്താന്‍ കഴിയും. ഒരാളുടെ ശരീരത്തില്‍ എത്രമാത്രം മദ്യമുണ്ടെന്നും ഈ ഉപകരണം കണ്ടെത്തും. അതുകൊണ്ട് തന്നെ ഇനി ശരീരത്തിലെ മദ്യത്തിന്റെ അളവ് കണ്ടെത്താന്‍ മദ്യപാനിയുമായി ആശുപത്രികള്‍ കയറി ഇറങ്ങേണ്ടതില്ല.

ഡല്‍ഹിയിലെ മോട്ടോര്‍ ഗതാഗത വകുപ്പ് ഈ ഉപകരണമാണ് ഉപയോഗിക്കുന്നത്. പരസ്യമായി ഊതിക്കുന്ന നടപടി അപമാനകരമാണെന്ന് ചിലര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. ഇതേതുടര്‍ന്ന് ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരമാണ് മോട്ടോര്‍ വാഹനവകുപ്പ് എല്‍ക്കോമീറ്റര്‍ വാങ്ങിയത്.

Scroll To Top