Saturday December 03, 2016
Latest Updates

കേരളത്തില്‍ ഇനി മദ്യം വാങ്ങാന്‍ പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കണം

കേരളത്തില്‍ ഇനി മദ്യം വാങ്ങാന്‍ പ്രായം തെളിയിക്കുന്ന രേഖ ഹാജരാക്കണം

തിരുവനന്തപുരം: കേരളത്തില്‍ ഇനി മദ്യം വാങ്ങുന്നവര്‍ പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ടി വന്നേക്കും. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ നിര്‍ദ്ദേശമുള്ളത്. മദ്യം വാങ്ങുന്ന ആളിന്റെ ഒപ്പ് ബില്ലില്‍ രേഖപ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. ബാറുകളുടെ പ്രവര്‍ത്തനം രാവിലെ 11.30 മുതല്‍ രാത്രി 10വരെ ആക്കണമെന്നതാണ് മറ്റൊരു പ്രധാന ശുപാര്‍ശ.

താല്‍ക്കാലിക അടിസ്ഥാനത്തില്‍ ബാര്‍ ലൈസന്‍സ് നല്‍കരുത്. കുറഞ്ഞത് ത്രീ സ്റ്റാര്‍ നിലവാരമുള്ള ബാറുകള്‍ക്കേ ലൈസന്‍സ് നല്‍കാവൂ എന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്യുന്നു. ചില ബാറുകള്‍ക്ക് ഷാപ്പുകളുടെ മാത്രം നിലവാരമേ ഉള്ളൂ എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം.

ദേശീയ, സംസ്ഥാനപാതകളുടെ സമീപത്തെ ബാറുകളുടെ പ്രവര്‍ത്തന അനുമതി സംബന്ധിച്ച്  കേന്ദ്രമാണ് തീരുമാനം എടുക്കേണ്ടതെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു. വില്പ്പന ശാലകളുടെ എണ്ണം കൂടുന്നത് മദ്യപാനം വര്‍ധിപ്പിക്കില്ലെന്നതാണ് മറ്റൊരു ശ്രദ്ധേയമായ പരാമര്‍ശം.

Scroll To Top