Wednesday December 07, 2016
Latest Updates

കേരളത്തില്‍ ഇനി ആകെ 16 ബാറുകള്‍ മാത്രം 

കേരളത്തില്‍ ഇനി ആകെ 16 ബാറുകള്‍ മാത്രം 

തിരുവനന്തപുരം: കേരളത്തില്‍ ഇനി 16 ബാറുകള്‍ മാത്രമേ ഉണ്ടാകു. പുതിയ മദ്യനയം അനുസരിച്ച് 2015 ഏപ്രില്‍ 1 മുതല്‍ സംസ്ഥാനത്ത് പഞ്ചനക്ഷത്ര പദവിയുള്ളതൊഴികെ ഒരു ബാറുകള്‍ക്കും അനുമതിയുണ്ടാകില്ല. അടച്ചുപൂട്ടിയ 418 ബാറുകള്‍ക്ക് പുറമേ, നിലവില്‍ 312 ബാറുകള്‍ കൂടി ഏപ്രില്‍ 1 മുതല്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ്. അങ്ങനെ വരുമ്പോള്‍ കേരളത്തില്‍ ബാറുകളുടെ എണ്ണം 16 ആയി ചുരുങ്ങും.

പഞ്ചനക്ഷത്ര പദവിയുള്ള 16 ബാറുകള്‍ മാത്രമാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്. മദ്യരഹിത കേരളമെന്നതാണ് സര്‍ക്കാരിന്റെ മദ്യ നയം. അടുത്ത 10 വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി സംസ്ഥാനത്ത് മദ്യനിരോധനം ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട് ലെറ്റുകള്‍ പുതുതായി തുടങ്ങില്ലെന്നും ഓരോ വര്‍ഷവും പത്തുശതമാനം വീതം ഇത് നിര്‍ത്തലാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വാരാന്ത്യദിനങ്ങളായ ഞായറാഴ്ച ഡ്രൈഡേ ആയും പ്രഖ്യാപിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ 312 ബാറുകള്‍ പൂട്ടുന്നതിന് നിയമതടസമില്ലെന്ന് എക്‌സൈസ് മന്ത്രി കെ.ബാബു പറഞ്ഞു. കഴിഞ്ഞ തവണ ഇവര്‍ക്ക് ഉപാധികളോടെയാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്. ലൈസന്‍സ് തുക തിരികെ നല്‍കി ലൈസന്‍സ് റദ്ദു ചെയ്യൂന്നതിന് നിയമതടസമില്ലെന്നും മന്ത്രി അറിയിച്ചു. യു.ഡി.എഫ് ശുപാര്‍ശ ചെയ്ത പുതിയ മദ്യനയം മന്ത്രിസഭായോഗം ചര്‍ച്ച ചെയ്ത അംഗീകരിച്ച ശേഷം 26 ന് കോടതിയില്‍ സമര്‍പ്പിക്കാനാണ് തീരുമാനം.

Scroll To Top