Saturday December 03, 2016
Latest Updates

കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന 400 കുട്ടികളെ പിടികൂടി; മനുഷ്യക്കടത്ത് എന്ന് സംശയം

കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന 400 കുട്ടികളെ പിടികൂടി; മനുഷ്യക്കടത്ത് എന്ന് സംശയം

പാലക്കാട്: പാറ്റ്‌ന എറണാകുളം എക്‌സ്പ്രസില്‍ കടത്തിക്കൊണ്ടു വന്ന നാനൂറു കുട്ടികളെ പിടികൂടി. പാലക്കാട് റെയില്‍വെ സ്‌റ്റേഷനില്‍ വച്ച് റെയില്‍വെ പോലീസാണ് സംഘത്തെ പിടികൂടിയത്. കോഴിക്കോടിനടുത്തുള്ള മുക്കം ഓര്‍ഫനേജ് കമ്മറ്റിയാണ് കുട്ടികളെ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം.

മൂന്ന് വയസു മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ സംഘത്തില്‍ ഉണ്ടായിരുന്നു. ബീഹാറില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നും കൊണ്ടുവന്നവരാണ് ഭൂരിപക്ഷം കുട്ടികളും. പതിനെട്ട് മുതിര്‍ന്നവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു പോലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു. യത്തീംഖാനയില്‍ പഠനത്തിനായാണ് കുട്ടികള്‍ എത്തിയതനെന്നാണ് ഇവര്‍ നല്‍കുന്ന വിവരം. രേഖകള്‍ പ്രകാരം 250 ഓളം കുട്ടികളുടെ പട്ടികയാണ് സംഘത്തിന്റെ കൈയിലുണ്ടായിരുന്നത്. ഈ രേഖകള്‍ ഉപയോഗിച്ച് കൂടുതലോ കുട്ടികളെ കേരളത്തിലേക്ക് കടത്താന്‍ ശ്രമം നടന്നതായാണ് സംശയം.

നാല് ബോഗികളിലായാണ് കുട്ടികള്‍ ഉണ്ടായിരുന്നത്. സംഘത്തിലെ ചില കുട്ടികള്‍ക്ക് മലയാളം അറിയാം. ഇവര്‍ നേരത്തെ കേരളത്തിലെ യത്തീം ഖാനകളില്‍ പഠിച്ചവാരാണെന്നാണ് സംശയം. കുട്ടികളെ കൊണ്ടുവന്ന സംഘത്തിനു മനുഷ്യക്കടത്ത് റാക്കറ്റുമായി ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നു.

Scroll To Top