Saturday December 10, 2016
Latest Updates

കേരളത്തിലെ സ്ത്രീകള്‍ കരാട്ടെയും ജൂഡോയും പഠിക്കണമെന്ന് കാവ്യ മാധവന്‍

കേരളത്തിലെ സ്ത്രീകള്‍ കരാട്ടെയും ജൂഡോയും പഠിക്കണമെന്ന് കാവ്യ മാധവന്‍

കേരളത്തിലെ സ്ത്രീകള്‍ കരാട്ടെ   പഠിക്കണമെന്ന് കാവ്യ മാധവന്‍. കേരളത്തില്‍ സുരക്ഷിതത്വം തോന്നണമെങ്കില്‍ കരാട്ടെയും ജൂഡോയും ഒക്കെ പഠിച്ചിരിക്കണമെന്നാണ് കാവ്യയുടെ അഭിപ്രായം. വിദേശത്തു നിന്ന് മടങ്ങിയെത്തിയ നഴ്‌സുമാരെ പുനരധിവസിപ്പീക്കുന്നതുമായി ബന്ധപ്പെട്ട ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് കാവ്യ ഇക്കാര്യം പറഞ്ഞത്.

പൊതുസ്ഥലത്തും പൊതു വാഹനങ്ങളിലും എല്ലായിടത്തും ഇക്കാലത്ത് സ്ത്രീകള്‍ക്ക് നേരെ പീഡനമാണ് ഈ സാഹചര്യത്തില്‍ സ്വയം സുരക്ഷിതത്വം തീര്‍ക്കാന്‍ സ്ത്രീകള്‍ അത്യാവശ്യം ആയോധന കലകള്‍ പഠിച്ചിരിക്കണമെന്ന് കാവ്യ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള പ്രമുഖ വിശിഷ്ടാതിഥികളെ സാക്ഷിയാക്കിയാണ് കാവ്യ സ്ത്രീകളെ ആയോധനകലയുടെ പ്രാധാന്യം ബോധിപ്പിച്ചത്.

Scroll To Top