Wednesday December 07, 2016
Latest Updates

കേരളത്തിലെ മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാട് കൈവശപ്പെടുത്തി; എതിര്‍ക്കാതെ കേരളം

കേരളത്തിലെ മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാട് കൈവശപ്പെടുത്തി; എതിര്‍ക്കാതെ കേരളം

തിരുവനന്തപുരം: കേരളത്തിലെ മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനെന്ന് റിപ്പോര്‍ട്ട്. ഡാം സുരക്ഷ സമിതിയില്‍ ഡാമുകള്‍ക്കായി കേരളം അവകാശവാദം ഉന്നയിക്കാതിരുന്നതോടെയാണ് കേരളത്തിലെ മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിന് പോയത്. പറമ്പിക്കുളം, തുണക്കടവ്, പെരുവാരിപ്പള്ളം എന്നീ ഡാമുകളുടെ ഉടമസ്ഥാവകാശമാണ് തമിഴ്‌നാട് കൈവശപ്പെടുത്തിയത്.

2013 ഡിസംബര്‍ 27ന് ചേര്‍ന്ന ഡാം സുരക്ഷാ അതോറിറ്റി യോഗത്തിലാണ് തമിഴ്‌നാട് ഡാമുകള്‍ക്കായി അവകാശവാദം ഉന്നയിച്ചത്. എന്നാല്‍ കേരളത്തിന്റെ പ്രതിനിധിയായി പങ്കെടുത്ത ചീഫ് എഞ്ചിനീയര്‍ തമിഴ്‌നാടിന്റെ വാദങ്ങളെ എതിര്‍ക്കാന്‍ തയ്യാറായില്ല. കേരളം എതിര്‍വാദം ഉന്നയിക്കാത്തതിനാല്‍ മുല്ലപ്പെരിയാര്‍ ഒഴികെ മൂന്ന് ഡാമുകളുടെ ഉടമസ്ഥാവകാശം കേന്ദ്ര ജലകമ്മിഷന്‍ തമിഴ്‌നാടിന് നല്‍കുകയും ചെയ്തു.

കഴിഞ്ഞ ഏപ്രില്‍ 15 നാണ് കേന്ദ്ര ജലകമ്മീഷന്‍ ഇത് സംബന്ധിച്ച അറിയിപ്പ് സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്. ജമീല പ്രകാശം എംഎല്‍എ ഈ വിഷയം ഇന്ന് നിയമസഭയില്‍ കൊണ്ടുവന്നതോടെയാണ് സംഭവം വിവാദമായത്. വിഷയം നിയമസഭയില്‍ വന്നപ്പോള്‍ ഇതുസംബന്ധിച്ച് അന്തിമതീരുമാനം യോഗത്തില്‍ ഉണ്ടാകാത്തതിനാലാണ് കേരളം തമിഴ്‌നാടിന്റെ അവകാശവാദത്തെ എതിര്‍ക്കാതിരുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി പിജെ ജോസഫ് ഇത് സംബന്ധിച്ച് മറുപടി നല്‍കി.

Scroll To Top