Wednesday December 07, 2016
Latest Updates

കേരളത്തിലെ പോലീസും അയര്‍ലണ്ടിലെ പോലീസും…. 

കേരളത്തിലെ പോലീസും അയര്‍ലണ്ടിലെ പോലീസും…. 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഗാര്‍ഡ ലോകത്തിലെ സാധാരണ പോലിസ് സേനയില്‍ നിന്നും യാതൊരു വ്യത്യാസവും ഇല്ലാത്തവരാണെന്ന് തെളിയിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ഡബ്ലിനില്‍ നടന്നത്.നിരായുധരായ ജനത്തോടു വീര്യം കാണിക്കാനുള്ള അവസരം അവര്‍ പാഴാക്കിയില്ല! അപസ്മാര രോഗിയായ യുവാവിനോടായിരുന്നു ഗാര്‍ഡയുടെ ക്രൂരത. ജോണ്‍ റൂണി എന്ന 22 കാരനോടാണ് ഗാര്‍ഡ ക്രൂരമായി പെരുമാറിയത്. അപസ്മാര രോഗിയായ റൂണിയുടെ തല ഗാര്‍ഡ നിലത്തിടിച്ചു. ഇതേ തുടര്‍ന്ന് റൂണിക്ക് അപസ്മാരം മൂര്‍ച്ഛിക്കുകയും തറയില്‍ കിടന്നു ഏറെ നേരം പിടയ്ക്കുകയും ചെയ്തു.

ഡബ്ലിനിലെ ബാള്‍സ്ബ്രിഡ്ജിലെ അമേരിക്കന്‍ എംബസിക്ക് സമീപത്ത് വച്ചാണ് സംഭവം. റൂണി ഗാസ അനുകൂല പ്രകടനത്തില്‍ പങ്കെടുക്കവെയാണ് പോലീസിന്റെ ക്രൂരത നേരിടേണ്ടി വന്നത്.റൂണിയോട് മാത്രമല്ല പ്രകടനത്തില്‍ പങ്കെടുത്ത മിക്കവരോടും ഗാര്‍ഡ ഇതേ ക്രൂരസമീപനം തന്നെയാണ് സ്വീകരിച്ചത്. 

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഗാര്‍ഡ വിവാദത്തിലായിരിക്കുകയാണ്. സംഭവത്തില്‍ ഗാര്‍ഡയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ടു ഓംബുഡ്‌സ്മാനെ സമീപിക്കാനൊരുങ്ങുകയാണ് റൂണി. ഈ ആഴ്ച തന്നെ പരാതി നല്കുമെന്ന് നോര്‍ത്ത് ഡബ്ലിനിലെ കബ്ര സ്വദേശിയായ റൂണി പറഞ്ഞു. ഗാര്‍ഡ തന്നെ വഴിയിലൂടെ വലിച്ചിഴച്ചതായി റൂണി പരാതിപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. 

ഗാസ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഇസ്രയേല്‍ എംബസിക്ക് നേരെ പ്രകടനം നടത്തുന്നതിനിടെയാണ് ഗാര്‍ഡ മനുഷ്യത്വരഹിതമായി പെരുമാറിയത്. ആറായിരത്തോളം പേര്‍ പ്രകടനത്തില്‍ ഉണ്ടായിരുന്നു. ഇസ്രയേല്‍ എംബസിക്ക് മുന്നിലെ ബാരിക്കേഡ് തകര്‍ത്ത രണ്ട് പ്രതിഷേധക്കാരെ ഗാര്‍ഡ അറസ്റ്റ് ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്യുന്നതിനിടെയാണ് രൂനിക്ക് നേരെ മനുഷ്യത്വരഹിതമായ പെരുമാറ്റം ഉണ്ടായത്.എന്തായാലും മുഖ്യധാര പത്രങ്ങളൊന്നും സംഭവം അറിഞ്ഞതായി സൂചനയെയില്ല !എന്തൊരു ഐക്യം….

Scroll To Top