Friday December 09, 2016
Latest Updates

കേരളത്തിലെ പണമിടപാട് സ്ഥാപനങ്ങളില്‍ സ്വീഡനിലേക്കാള്‍ സ്വര്‍ണ്ണ നിക്ഷേപം

കേരളത്തിലെ പണമിടപാട് സ്ഥാപനങ്ങളില്‍ സ്വീഡനിലേക്കാള്‍ സ്വര്‍ണ്ണ നിക്ഷേപം

കൊച്ചി: കേരളത്തില്‍ സ്വീഡനിലേക്കാള്‍ സ്വര്‍ണ്ണ നിക്ഷേപം. കേരളത്തിലെ മൂന്ന് പണമിടപാട് സ്ഥാപനങ്ങളിലാണ് സ്വീഡന്‍, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ ആകെ സ്വര്‍ണ്ണ നിക്ഷേപത്തേക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണം ഇരിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് എന്നീ സ്ഥാപനങ്ങളാണ് ഇവ. ഈ മൂന്ന് സ്ഥാപനങ്ങളില്‍ കൂടി 195 ടണ്‍ സ്വര്‍ണ്ണമാണ് പണയ ഉരുപ്പടികളായി ഇരിക്കുന്നത്.

ഇത് സിംഗപ്പൂര്‍, സ്വീഡന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ സ്വര്‍ണ്ണ നിക്ഷേപത്തേക്കാള്‍ കൂടുതലാണ്. ലോകത്തെ ആകെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സ്വര്‍ണ്ണത്തിന്റെ 30 ശതമാനം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. ഇതില്‍ തന്നെ നല്ലൊരു ശതമാനം ഉപയോഗിക്കുന്നത് മലയാളികളാണ്. കേരളത്തിലെ ഈ മൂന്ന് ധനകാര്യ സ്ഥാപനങ്ങളില്‍ ഇരിക്കുന്ന 200 ടണ്‍ സ്വര്‍ണ്ണത്തില്‍ 116 ടണ്‍ മുത്തൂറ്റ് ഫിനാന്‍സിലാണ്. മണപ്പുറത്ത്. 40 ടണ്‍ സ്വര്‍ണ്ണവും മുത്തൂറ്റ് ഫിന്‍കോര്‍പ്പിള്‍ 39 ടണ്‍ സ്വര്‍ണ്ണവും ഇരിക്കുന്നു.

അതേസമയം സിംഗപ്പൂരിലെ സ്വര്‍ണ്ണ നിക്ഷേപം 127 ടണ്ണും സ്വീഡനിലേത് 126 ടണ്ണുമാണ്. വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന്റെ കണക്ക് പ്രകാരം സ്വര്‍ണ്ണ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ പതിനൊന്നാം സ്ഥാനത്താണ്. 558 ടണ്ണാണ് ഇന്ത്യയിലെ ഔദ്യോഗിക സ്വര്‍ണ്ണ നിക്ഷേപം.

Scroll To Top