Saturday December 03, 2016
Latest Updates

കേരളത്തിലെ പക്ഷിപ്പനി വൈറസ് യൂറോപ്പില്‍ നിന്ന്?

കേരളത്തിലെ പക്ഷിപ്പനി വൈറസ് യൂറോപ്പില്‍ നിന്ന്?

കോട്ടയം: കേരളത്തില്‍ പക്ഷിപ്പനി പടര്‍ന്നത് ഏഷ്യയൂറോപ്പ് മേഖലയില്‍ നിന്നുള്ള എച്ച്5 എന്‍8 വൈറസില്‍ നിന്നെന്ന് സംശയം. ലാക ഭക്ഷ്യകാര്‍ഷിക സംഘടനയുടെയും ലോക മൃഗാരോഗ്യ സംഘടനയുടെയും റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച സൂചന. എന്നാല്‍ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസ് ലബോറട്ടിയില്‍ നിന്ന് അന്തിമ ലഭിച്ചാല്‍ മാത്രമേ ഇത് സംബന്ധിച്ച് വ്യക്തത വരൂ. ഇന്നോ നാളെയോ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷ. റിപ്പോര്‍ട്ട് വരുന്ന മുറയ്ക്ക് പുതിയ പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കും.

യൂറോപ്പില്‍ നെതര്‍ലന്‍ഡ്, ജര്‍മനി എന്നിവിടങ്ങളില്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത രോഗം രോഗം ദക്ഷിണ കൊറിയ ജപ്പാന്‍ എന്നീ രാജ്യങ്ങളിലൂടെ ഏഷ്യയിലേക്കും പടര്‍ന്നു. ഇതിനു പിന്നാലെയാണ് കേരളത്തിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. എച്ച്5 എന്‍8 വൈറസ് ഇതുവരെ ഇന്ത്യയില റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ മേഖലയിലെ വിദഗ്ദരുടെ സംശയം ശരിയായാല്‍ ഇത് ആദ്യമായി ഇന്ത്യയില്‍ എച്ച്5 എന്‍8 വൈറസ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തില്‍ നിന്നാകും

അതിനിടെ കുട്ടനാട്ടില്‍ ചത്ത താറാവുകളെ ഇന്നലെ കൂട്ടത്തോടെ കത്തിച്ചു. ആലപ്പുഴ ജില്ലയിലെ നാല് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് താറാവുകളെ അഗ്‌നിക്കിരയാക്കി. താറാവുകള്‍ ചത്തൊടുങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ക്ക് സംഭവിച്ച നഷ്ടം നികത്താന്‍ സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ അനുവദിച്ചു. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം ഉയര്‍ത്താനും ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Scroll To Top