Thursday December 08, 2016
Latest Updates

കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍,ലക്ഷ്യം സംഘടനാ തിരഞ്ഞെടുപ്പ് 

കേരളത്തിലെ കോണ്‍ഗ്രസില്‍ പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍,ലക്ഷ്യം സംഘടനാ തിരഞ്ഞെടുപ്പ് 

തിരുവനന്തപുരം:കോണ്‍ഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങളില്‍ വീണ്ടും പൊളിച്ചെഴുത്ത്.സംസ്ഥാനത്ത് ഐ ഗ്രൂപ്പ് പുനസ്ഥാപിച്ചു സജീവമാക്കാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെ യോഗം തീരുമാനിച്ചു.

രാഷ്ട്രീയത്തില്‍ ചരിത്രവും വര്‍ത്തമാനവും വേര്‍തിരിക്കുക പ്രയാസമാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷനായിരിക്കേ ഗ്രൂപ്പുകള്‍ക്കെതിരെ പടവാളോങ്ങിയ നേതാവായിരുന്നു രമേശ് ചെന്നിത്തല. ഇതേ ചെന്നിത്തലയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗ്രൂപ്പ് സജീവമാകുന്നത്.

സംഘടന തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് പുതിയ നീക്കങ്ങള്‍. പുതിയ ധാരണ അനുസരിച്ച് ഐ , വിശാല ഐ എന്നീ ഗ്രൂപ്പുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ഇതിന് കെ മുരളീധരനും പത്മജ വേണുഗോപാലും പിന്തുണ നല്‍കുന്നു എന്നതാണ് പ്രധാനം.

തിരുവനന്തപുരത്ത് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ.മുരളീധരനും പത്മജാ വേണുഗോപാലും പങ്കെടുത്തു. കെ.സുധാകരന്‍, വി.ഡി. സതീശന്‍, എം.ഐ. ഷാസവാസ്, കെ.സി. വേണുഗോപാല്‍ , വി.എസ്. ശിവകുമാര്‍, എ.പി. അനികുമാര്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Scroll To Top