Friday December 09, 2016
Latest Updates

കേരളത്തിലും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ സജീവമാകുന്നു

കേരളത്തിലും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ സജീവമാകുന്നു

കൊച്ചി: കേരളത്തിലും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേന്ദ്രങ്ങള്‍ സജീവമാകുന്നു. കൊച്ചി കേന്ദ്രീകരിച്ചാണ് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടക്കുന്നത്. എസ്‌കോര്‍ട്‌സ് എന്നറിയപ്പെടുന്ന വെബ്‌സൈറ്റുകള്‍ മുഖേനയാണ് പെണ്‍വാണിഭം നടക്കുന്നത്. ഈ സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് സ്ത്രീകളെ എത്തിച്ച് കൊടുക്കുകയാണ് ചെയ്യുന്നത്. വിദ്യാര്‍ത്ഥിനികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെ വിവിധ പ്രായത്തിലുള്ളവരെ ഉപയോഗിച്ചാണ് ഈ സൈറ്റുകള്‍ പെണ്‍വാണിഭം നടത്തുന്നത്.

കേരള ബാക്ക്‌പേജ് എന്ന സൈറ്റ് മുഖേനയാണ് ഇവര്‍ പ്രധാനമായും ഇടപാട് നടത്തുന്നത്. കാക്കനാട് ഇന്‍ഫോപാര്‍ക്കിന് സമീപത്തെ ഫ്‌ലാറ്റില്‍ ഫൈവ് സ്റ്റാര്‍ സൗകര്യമുളള മുറികളൊരുക്കിയാണ് ഈ സൈറ്റ് ഇടപാടുകാരെ ആകര്‍ഷിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലേക്കും സംഘം പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആവശ്യക്കാര്‍ക്ക് സ്ത്രീകളെ എത്തിച്ച് കൊടുക്കുന്നതിനു പുറമേ സ്വവര്‍ഗാനുരാഗികള്‍ക്കും സൈറ്റില്‍ ഇടമുണ്ട്.

Scroll To Top