Monday December 05, 2016
Latest Updates

കേരളത്തിന് എയിംസ് ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

കേരളത്തിന് എയിംസ് ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് ലഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍. ഇതിനുള്ള നടപടികള ആരംഭിച്ചതായി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ അറിയിച്ചു. കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെതിരെ കേരള എംപിമാര്‍ വിമര്‍ശനം പ്രതിഷേധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ഡോ. ഹര്‍ഷ വര്‍ദ്ധന്‍ വിശദീകരണവുമായി രംഗത്ത് വന്നത്.

എയിംസിനു സ്ഥലം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തയച്ചുവെന്നും അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. കേന്ദ്ര ബജറ്റില്‍ അഞ്ചു സംസ്ഥാനങ്ങള്‍ക്കാന് എയിംസ് അനുവദിച്ചത്. എന്നാല്‍ കേരളത്തിന് ഒന്ന് പോലും ലഭിച്ചില്ല. നേരത്തെ സ്ഥല കണ്ടെത്തി നല്‍കിയാല്‍ എയിംസ് അനുവദിക്കാമെന്നു വാക്ക് നല്‍കിയതിന് ശേഷമാണ് കേന്ദ്രം വാഗ്ദാന ലംഘനം നടത്തിയത്.

എന്നാല്‍ സംസ്ഥാനത്തിന് എയിംസ് അനുവദിക്കാത്തതിന്റെ ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണെന്ന് ബിജെപി നേതാവ് ഒ.രാജഗോപാല്‍ കുറ്റപ്പെടുത്തി. എവിടെ എയിംസ് സ്ഥാപിക്കണമെന്ന് സര്‍ക്കാര്‍ രേഖാമൂലം കേന്ദ്രത്തെ അറിയിച്ചില്ല. ഇതു ചെയ്യാതെയാണ് സംസ്ഥാനം കേന്ദ്രത്തിനെ കുറ്റംപറയുന്നതെന്ന് രാജഗോപാല്‍ പറഞ്ഞു.

Scroll To Top