Saturday December 10, 2016
Latest Updates

കേരളം പിടിക്കാന്‍ തന്ത്രവുമായി അമിത് ഷാ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആര്‍എസ്എസ്

കേരളം പിടിക്കാന്‍ തന്ത്രവുമായി അമിത് ഷാ; തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആര്‍എസ്എസ്

ന്യൂഡല്‍ഹി: ബിജെപിക്കു ഇതുവരെ കാലുറപ്പിച്ച് നില്‍ക്കാന്‍ സാധിച്ചിട്ടില്ലാത്ത സംസ്ഥാനമാണ് കേരളം. എല്ലാ തെരഞ്ഞെടുപ്പുകളിലും ജയിച്ചേക്കുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ക്യാംപെയ്‌നിലൂടെ സാധിക്കും എന്നല്ലാതെ ഇതുവരെ ജയത്തിന്റെ അടുത്തെത്താന്‍ പോലും ബിജെപിക്ക് ആയിട്ടില്ല. ഈ സാഹചര്യത്തില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ആര്‍എസ്എസ് നേതൃത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ബിജെപി അധ്യ്ക്ഷന്‍ അമിത് ഷാ. കേരളത്തിലെ ബിജെപിക്ക് മു്‌ന്നോട്ടു നീങ്ങാന്‍ കഴിയാത്തതിന്റെ പ്രധാനകാരണമായി ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത് വിഭാഗിയതാണ്. ഇതൊഴിവാക്കി പാര്‍ട്ടിയെ ഒറ്റകെട്ടായി മുന്നോട്ടു കൊണ്ടു പോകുന്നതിനാണ് ആര്‍എസ്എസിനെ പ്രചാരണത്തിന്റെ ചുക്കാന്‍ ഏല്‍പ്പിക്കാനൊരുങ്ങുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം വിളിച്ചു ചേര്‍ത്ത സംസ്ഥാന നേതാക്കളുടെ യോഗത്തില്‍ കീഴ്úവഴക്കം ലംഘിച്ച് ആര്‍എസ്എസ് സംസ്ഥാന സഹപ്രാന്ത പ്രചാരക് കെ.കെ. ബാലറാം പങ്കെടുത്തിരുന്നു. ബിജെപിയുടെ കേന്ദ്രകമ്മറ്റി ഓഫീസിലായിരുന്നു യോഗം ചേര്‍ന്നത്. വിഭാഗീയതയുടെ പേരില്‍ വി. മുരളീധരന്‍, പി.കെ. കൃഷ്ണദാസ് പക്ഷങ്ങളെ യോഗത്തില്‍ അമിത് ഷാ നിശിതമായി വിമര്‍ശിച്ചതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തു.

ബിജെപിക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന 18 മണ്ഡലങ്ങള്‍ കണ്ടെത്തി അവിടെ ശക്തമായ സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. പ്രചാരണത്തിന് പുറമെ ഇത്തരത്തിലുള്ള കാര്യങ്ങളിലും ആര്‍എസ്എസ് ശ്രദ്ധിക്കണം. വിജയ സാധ്യതയുള്ളത് ബിജെപിക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളാണെങ്കില്‍ അവരെ കൊണ്ടുവരണം. എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് തുടങ്ങിയ സംഘടനകളുടെ നോമിനികള്‍ക്കും വിജയസാധ്യതയുള്ള സീറ്റു നല്‍കും. കലാ സാംസ്‌കാരിക മേഖലകളില്‍ നിന്നുള്ള സ്ഥാനാര്‍ഥികളെയും പരിഗണിക്കുമെന്നും ബിജെപി സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച പോരാട്ടം കാഴ്ചവച്ച യുവനേതാക്കളായ എം.ടി. രമേശ്, ശോഭ സുരേന്ദ്രന്‍, കെ. സുരേന്ദ്രന്‍ എന്നിവരും മുന്‍ അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, പി.എസ്. ശ്രീധരന്‍ പിള്ള, സി.കെ. പത്മനാഭന്‍ നിലവിലെ അധ്യക്ഷന്‍ വി. മുരളീധരന്‍ തുടങ്ങിയവരും മല്‍സരിക്കണമെന്നാണു കേന്ദ്ര നേതൃത്വത്തിന്റെ താല്‍പര്യം. ഒ. രാജഗോപാലിനു താല്‍പര്യമുണ്ടെങ്കില്‍ പ്രായാധിക്യം കണക്കിലെടുക്കാതെ അദ്ദേഹത്തെ വീണ്ടും സ്ഥാനാര്‍ഥിയാക്കാമെന്നും അമിത്ഷാ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

മുന്‍സ്പീക്കര്‍ ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന അരുവിക്കര നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വനിതാ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കുകയാണെങ്കില്‍ ബിജെപി ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ആര്‍എസ്എസ് നേതൃത്വത്തിന്റെ ശുപാര്‍ശ.

Scroll To Top