Sunday December 11, 2016
Latest Updates

കേരളം തീവ്രവാദികളുടെ നഴ്‌സറിയെന്ന് നരേന്ദ്ര മോഡി

കേരളം തീവ്രവാദികളുടെ നഴ്‌സറിയെന്ന് നരേന്ദ്ര മോഡി

കാസര്‍ഗോഡ്: കേരളത്തിന് നരേന്ദ്ര മോഡിയുടെ വിമര്‍ശനം. കേരളം ഭീകരരുടെ നഴ്‌സറിയെന്ന് മോഡി. കാസര്‍ഗോഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി. കേരളത്തില്‍ ഇരുമുന്നണികളും തമ്മില്‍ സൌഹൃദ മത്സരമാണ് നടക്കുന്നതെന്നും മോഡി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികള്‍ മൂന്നാറില്‍ താമസിച്ചുവെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു ഇതിന്റെ പശ്ചാത്തലത്തിലാണ് മോഡി കേരളത്തെ വിമര്‍ശിച്ച് രംഗത്ത് വന്നത്.

കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിക്കെതിരെയും മോഡി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.ആന്റണി പാക് സേനയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മോഡി പറഞ്ഞു. ആന്റണി പാക് സേനയ്ക്ക് സഹായകമായ പ്രസ്താവന നടത്തി പാകിസ്താന്‍ ഇന്ത്യയെ ആക്രമിച്ച വിവരം ആന്റണി മറച്ചു വെച്ചു തുടങ്ങിയവയാണ് ആന്റണിക്കെതിരെ മോഡിയുടെ ആരോപണങ്ങള്‍.

കാസര്‍ഗോഡ് മണ്ഡലത്തിലെ പ്രധാന പ്രചരണ വിഷയമായ എന്‍ഡോസള്‍ഫാന്‍ വിഷയവും മോഡി പരാമര്‍ശിച്ചു. എന്‍ഡോസള്‍ഫാന്‍ ഇരകളോട് കേന്ദ്രവും സംസ്ഥാന സര്‍ക്കാരും അവഗണന കാട്ടിയതായി മോഡി കുറ്റപ്പെടുത്തി. മംഗലാപുരത്ത് വിമാനം ഇറങ്ങിയ മോഡി 11.3 ഓടെയാണ് ഹെലികോപ്റ്റര്‍മാര്‍ഗം കാസര്‍ഗോഡ് എത്തിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ അദ്ദേഹത്തെ സ്വീകരിച്ചു.

Scroll To Top