Monday December 05, 2016
Latest Updates

കേബിള്‍ മുറിഞ്ഞ് ഇന്റര്‍നെറ്റ് തടസപ്പെട്ടു

കേബിള്‍ മുറിഞ്ഞ് ഇന്റര്‍നെറ്റ് തടസപ്പെട്ടു

ഡബ്ലിന്‍: ഇന്റര്‍നെറ്റ് കേബിളുകള്‍ മുറിച്ചതിനെ തുടര്‍ന്ന് ഡബ്ലിന്റെ ചിലഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് സര്‍വീസ് തടസപ്പെട്ടു. ഐറിഷ് സമുദ്രത്തിനടിയിലൂടെ പോകുന്ന ഇന്റര്‍നെറ്റ് കേബിള്‍ അശ്രദ്ധമായി മുറിച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഡബ്ലിന് പുറമേ ബെല്‍ഫാസ്റ്റിലും ഇന്റര്‍നെറ്റ് മുടങ്ങി. പ്രമുഖ ടെക് കമ്പനിയായ കൊഗെന്റ് ജലാന്തര്‍ ഭാഗത്തെ കേബിളുകളില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് കേബിള്‍ മുറിഞ്ഞത്.
ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാനുള്ള ശ്രമം രാത്രി വൈകിയും തുടരുന്നുണ്ടായിരുന്നു. ഇന്ന് രാവിലെ 3 മണിയോടെ ഇന്റര്‍നെറ്റ് സര്‍വീസ് പുനഃസ്ഥാപിക്കുമെന്നാണ് കമ്പനി അറിയിച്ചിരുന്നു. കണക്ഷന്‍ തടസപ്പെട്ടത് നിരവധി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തി. യുകെ മെയ്ന്‍ ലാന്‍ഡിലേക്കുള്ള ഇന്റര്‍നെറ്റ് കോളുകളും തടസപ്പെട്ടു

Scroll To Top