Wednesday December 07, 2016
Latest Updates

കേന്ദ്ര ബജറ്റ്: കേരളത്തിന് ഐഐടി അനുവദിച്ചു, എയിംസില്ല; ആദായനികുതി പരിധി 2.5 ലക്ഷമാക്കി

കേന്ദ്ര ബജറ്റ്: കേരളത്തിന് ഐഐടി അനുവദിച്ചു, എയിംസില്ല; ആദായനികുതി പരിധി 2.5 ലക്ഷമാക്കി

ന്യൂഡല്‍ഹി: കേന്ദ്ര പൊതുബജറ്റില്‍ കേരളത്തിന് ഐഐടി അനുവദിച്ചു. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായിരുന്നു ഐഐടി. എന്നാല്‍ കേരളത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന എയിംസ് ലഭിച്ചില്ല. നാല് ഐ.ഐ.ടികളും അഞ്ച് ഐ.ഐ.എമ്മുകളുമാണ് ബഡ്ജറ്റില്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം നാല് എയിംസുകള്‍ പ്രഖ്യാപിച്ചതില്‍ ഒന്ന് പോലും കേരളത്തിന് ലഭിച്ചില്ല. പശ്ചിമബംഗാള്‍, ആന്ധ്രാപ്രദേശ്, വിദര്‍ഭ, പൂര്‍വാഞ്ചല്‍ പുതിയതായി ഐംസ് അനുവദിച്ചത്. എയിംസ് മാതൃകയിലുള്ള ആശുപത്രി കണ്ടെത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ ബജറ്റില്‍ കേരളം അവഗണിക്കപ്പെട്ടു. എയിംസ് അനുവദിക്കാത്തതില്‍ കേരള എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു.

പ്രതിരോധ മേഖലയിലും ഇന്‍ഷുറന്‍സ് മേഖലയിലും വിദേശ നിക്ഷേപ പരിധി ഉയര്‍ത്തി. ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചു. കുറഞ്ഞ ക്ഷേമ പെന്‍ഷന്‍ ഇനി മുതല്‍ ആയിരം രൂപയായിരിക്കും. ആദായ നികുതി പരിധി രണ്ടര ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ചു. നേരത്തെ ഇത് രണ്ട് ലക്ഷം രൂപ ആയിരുന്നു. പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്‍ക്കാന്‍ തീരുമാനിച്ചു. കര്‍ഷകര്‍ക്കായി ടിവി ചാനല്‍ സ്ത്രീകളുടെ സുരക്ഷയ്ക്ക് 500 കോടി എന്നിവയാണ് മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍.

തൊഴിലുറപ്പ് പദ്ധതിയുടെ പേര് ശ്യാമപ്രസാദ് മുഖര്‍ജി റോസ്ഗാര്‍ യോചന പദ്ധതി എന്നാക്കി മാറ്റി. ഭവന വായ്പാ പലിശയില്‍ ഉള്ള നികുതി ഇളവ് രണ്ടു ലക്ഷമാക്കി. ഗംഗ നദിയുടെ സംരക്ഷണത്തിനു 2037 കോടി അനുവദിച്ചു. ടൂറിസം വികസനത്തിന് ഇ വിസ തുടങ്ങിയവയാണ് മറ്റ് പ്രഖ്യാപനങ്ങള്‍. അന്ധര്‍ക്കായി ബ്രെയിലി ലിപിയിലുള്ള കറന്‍സി പുറത്തിറക്കും എന്നതാണ് മറ്റൊരു സുപ്രധാന പ്രഖ്യാപനം. ബജറ്റ് അവതരണം തുടരുന്നു.

Scroll To Top