Sunday December 11, 2016
Latest Updates

കേന്ദ്രസര്‍ക്കാരിന്റെ റിമോട്ട് സോണിയ ഗാന്ധിയുടെ കയ്യിലെന്ന് വിവരാവകാശ രേഖ

കേന്ദ്രസര്‍ക്കാരിന്റെ റിമോട്ട് സോണിയ ഗാന്ധിയുടെ കയ്യിലെന്ന് വിവരാവകാശ രേഖ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന്റെ പരമാധികാരി സോണിയ ഗാന്ധിയാണെന്ന് തെളിയിക്കുന്ന വിവരാവകാശരേഖ പുറത്ത്. കേന്ദ്രസര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ സോണിയ ഇടപെട്ടിരുന്നതായി രേഖ തെളിയിക്കുന്നു. കൂടാതെ കേന്ദ്രത്തിന്റെ ഭരണ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നല്കിയിരുന്ന പരസ്യങ്ങളില്‍ക്ക് അന്തിമ അനുമതി നല്കിയിരുന്നത് സോണിയ ഗാന്ധി ആണെന്നും വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

ഭരണഘടനാ പദവി വഹിക്കാത്ത ആള്‍ സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടുന്നത് ഭരണഘടന വിരുദ്ധമാണ്. ഇത് കോണ്‍ഗ്രസിനെതിരെ ബിജെപി പ്രചാരണ ആയുധം ആക്കുമെന്ന് ഉറപ്പാണ്. പ്രധാനമന്ത്രിയുടെ ഓഫീസിനെ നിയന്ത്രിച്ചിരുന്നത് സോണിയ ആണെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ ബാരു എഴുതിയ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു.

ഈ പുസ്തകത്തിലെ ആരോപണങ്ങള്‍ ശരിവയ്ക്കുന്ന രീതിയിലാണ് വിവരാവകാശ രേഖയിലൂടെ പുറത്ത് വന്നിരിക്കുന്നത്. കേന്ദ്രമന്ത്രിസഭാ തീരുമാനങ്ങളില്‍ തന്റെ ഇഷ്ടം നടപ്പിലാക്കാന്‍ സോണിയ സോണിയാ ഗാന്ധി പുലോക് ചാറ്റര്‍ജി എന്ന ഐ.എ.എസ്സുകാരനെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിയമിച്ചിരുന്നു എന്നായിരുന്നു പുസ്തകത്തിലെ ആരോപണം. ഏതായാലും ഈ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍.

Scroll To Top