Saturday December 10, 2016
Latest Updates

കേന്ദ്രമന്ത്രി , ജവാനെ കൊണ്ട് ഷൂലൈസ് കെട്ടിച്ചത് വിവാദമാകുന്നു (വീഡിയോ)

കേന്ദ്രമന്ത്രി , ജവാനെ കൊണ്ട് ഷൂലൈസ് കെട്ടിച്ചത് വിവാദമാകുന്നു (വീഡിയോ)

കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് ബി.എസ്.എഫ് ജവാനെ കൊണ്ട് ഷൂലൈസ് കെട്ടിച്ചത് വിവാദമാകുകയാണ്. ജമ്മുകാശ്മീര്‍ സന്ദര്‍ശനത്തിനിടെയായിരുന്നു കേന്ദ്രമന്ത്രി ജവാനെക്കൊണ്ട് തന്റെ ഷൂലൈസ് കെട്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ദേശീയ മാധ്യമങ്ങളാണ് പുറത്തുവിട്ടത്. ഇതോടെയാണ് സംഗതി വിവാദമായത്. ഈ റിപ്പോര്‍ട്ട് പുറത്തുന്നതിനുശേഷം ഇത്തരത്തില്‍ പല നേതാക്കളെക്കുറിച്ചും വിമര്‍ശനം ഉയരുന്നുണ്ട്. 

മുന്‍പും പല ജവാന്മാര്‍ക്കും നേതാക്കളില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയപ്പെടുന്നു. ജവാന്മാര്‍ക്ക് പലപ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ വിട്ടുജോലികള്‍ വരെ ചെയ്യേണ്ടി വരുന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. കേന്ദ്രമന്ത്രി രാജ് നാഥ് സിംഗിന്റെ ഈ നടപടിക്കെതിരെ സോഷ്യല്‍ മീഡിയായില്‍ ശക്തമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

Scroll To Top