Friday December 09, 2016
Latest Updates

കേന്ദ്രഭരണത്തിലെ ഉന്നതന്‍ കൊല്ലപ്പെടുമെന്ന കാണിപ്പയ്യൂരിന്റെ പ്രവചനം ശരിയായി

കേന്ദ്രഭരണത്തിലെ ഉന്നതന്‍ കൊല്ലപ്പെടുമെന്ന കാണിപ്പയ്യൂരിന്റെ പ്രവചനം ശരിയായി

കൊച്ചി: കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന പാര്‍ട്ടിയുടെ ഉന്നതനായ നേതാവ് കൊല്ലപ്പെടുമെന്ന കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരിയുടെ പ്രവചനം ശരിയായി. ഈ വര്‍ഷത്തെ വിഷുഫലം പ്രവചിച്ചപ്പോഴാണ് കാണിപ്പയ്യൂര്‍ പ്രമുഖ നേതാവിന്റെ മരണം പ്രവചിച്ചത്. ഉന്നതനായ ഭരണാധികാരിയുടെ മരണത്തെ തുടര്‍ന്ന് കേന്ദ്രഭരണത്തില്‍ അപാകത ഉണ്ടാകുമെന്നായിരുന്നു കണിപ്പയ്യൂരിന്റെ പ്രവചനം.

മേട സംക്രമം മിഥുന വ്യാഴത്തില്‍ ആയതിനാലും സേനാധിപതി സൂര്യനാവുന്നതിനാലും ഈ വര്‍ഷം ഭരണത്തിലിരിക്കുന്നവര്‍ തമ്മില്‍ അഭിപ്രായ ഭിന്നയുണ്ടാകുമെന്നും കാണിപ്പയ്യൂര്‍ പ്രവചിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ അധികാരത്തില്‍ വരുന്ന ഗവണ്‍മെന്റിന് ഒരു വര്‍ഷം മാത്രമേ ആയുസുണ്ടാകൂ എന്നും കാണിപ്പയ്യൂര്‍ പ്രവചിച്ചിട്ടുണ്ട്.

അടുത്ത ഏപ്രില്‍, മെയ് മാസത്തോടെ കേന്ദ്ര ഭരണം നിലംപൊത്തുമെന്നും അല്ലെങ്കില്‍ ഭരണത്തില്‍ അസ്ഥിരത ഉണ്ടാകുമെന്നും കാണിപ്പയ്യൂര്‍ പ്രവചിച്ചിട്ടുണ്ട്. ലോകസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ഏപ്രില്‍ അഞ്ചിനാണ് കാണിപ്പയ്യൂര്‍ പ്രവചനം നടത്തിയത്. പ്രവചനത്തിന്റെ വീഡിയോ യൂട്യൂബില്‍ ലഭ്യമാണ്.

Scroll To Top