Sunday December 04, 2016
Latest Updates

കേന്ദ്രഗ്രാമവികസന മന്ത്രി ഗോപിനാഥ് മുണ്ടെ റോഡപകടത്തില്‍ മരിച്ചു; മന്ത്രിപദവിയില്‍ ഒരാഴ്ച മാത്രം

കേന്ദ്രഗ്രാമവികസന മന്ത്രി  ഗോപിനാഥ് മുണ്ടെ റോഡപകടത്തില്‍ മരിച്ചു; മന്ത്രിപദവിയില്‍ ഒരാഴ്ച മാത്രം

ന്യൂഡല്‍ഹി: കേന്ദ്രഗ്രാമവികസന മന്ത്രി  ഗോപിനാഥ് മുണ്ടെ അന്തരിച്ചു. ഇന്ന്‌നു രാവിലെ ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ ന്യൂഡല്‍ഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകുന്ന വഴി മന്ത്രിയുടെ വാഹത്തിന് പിന്നില്‍ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതര പരുക്കുകളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒന്‍പത് മണിയോടെ അന്ത്യം സംഭവിച്ചു. മരണ വിവരമറിഞ്ഞ് കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്കരിയും ഹര്‍ഷവര്‍ധനും ആസ്പത്രിയില്‍ എത്തിയിട്ടുണ്ട്.

ന്യൂഡല്‍ഹിയിലെ ലോധി റോഡില്‍ നിന്ന് അരബിന്ദോ ചൌക്കിലെക്ക് തിരിയുമ്പോഴായിരുന്നു വാഹനാപകടം ഉണ്ടായത്. മഹാരാഷ്ട്രയിലെ ബീഡ് മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭാംഗമായിരുന്നു ഗോപിനാഥ് മുണ്ടെ. മണ്ഡലത്തിലെ സ്വീകരണ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി മുംബൈയിലേക്ക് പോകുന്നതിന് വേണ്ടി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയായി അധികാരമേറ്റ് ഒരാഴ്ചയ്ക്കകമാണ് മുണ്ടെയുടെ ദാരുണാന്ത്യം.

അധികാരമേറ്റതിന് പിന്നാലെ അദ്ദേഹം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് വിവാദത്തില്‍പ്പെട്ടിരുന്നു. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത ചര്‍ച്ചയായതിന് പിന്നാലെ ഗോപിനാഥ് മുണ്ടെയുടെ വിദ്യാഭ്യാസ യോഗ്യതയെച്ചൊല്ലിയും വിവാദം ഉയര്‍ന്നിരുന്നു. 1978 ല്‍ സ്ഥാപിതമായ പൂനെയിലെ ന്യൂ ലോ കോളജില്‍ നിന്ന് മുണ്ടെ 1976 ല്‍ നിയമബിരുദം എടുത്തതായി തെരഞ്ഞെടുപ്പ് വരണാധികാരിക്ക് നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ തെറ്റായ വിവരം നല്‍കിയെന്നായിരുന്നു വിവാദം.

Scroll To Top