Sunday December 04, 2016
Latest Updates

കേന്ദ്രം റബര്‍ ഇറക്കുമതി നയം തിരുത്തണമെന്ന് കെഎം മാണി

കേന്ദ്രം റബര്‍ ഇറക്കുമതി നയം തിരുത്തണമെന്ന് കെഎം മാണി

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ റബര്‍ ഇറക്കുമതി നയം തിരുത്തണമെന്ന് ധനമന്ത്രി കെഎം മാണി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായും വാണിജ്യ മന്ത്രി നിര്‍മലാ സീതാരാമനുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് കെഎം മാണി ഇക്കാര്യം ആവശ്യപ്പെട്ടത്. റബര്‍ ഇറക്കുമതി വിഷയത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ ശാസ്ത്രീയ സമീപനമാണു സ്വീകരിക്കുന്നതെന്നും ഇതില്‍ പ്രതീക്ഷയുണ്ടെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം മാണി പറഞ്ഞു.

കേന്ദ്രം ആര് ഭരിച്ചാലും തനിക്ക് നല്ല പരിഗണന കിട്ടാറുണ്ടെന്നും ഈ സമീപനം തുടരുമെന്നാണ് പ്രതീക്ഷയെന്നും കെഎം മാണി പറഞ്ഞു. റബര്‍ കര്‍ഷകന് ഉത്പാദന ചെലവിന് ആനുപാതികമായി വില ലഭിക്കണം. റബറിന്റെ കുറഞ്ഞ വില 200 രൂപയായി നിശ്ചയിക്കണമെന്നും അധിക റബര്‍ ഇറക്കുമതി അവസാനിപ്പിക്കണമെന്നും കെഎം മാണി ആവശ്യപ്പെട്ടു.

ദേശീയ റബര്‍ നയം രൂപീകരിക്കുന്ന സമിതിയില്‍ ജനകീയ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും കെഎം മാണി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായും മാണി കൂടിക്കാഴ്ച നടത്തി.

Scroll To Top